
Malayalam
ഒരു വര്ഷം ആ ഭീഷണി എനിയ്ക്ക് വഴങ്ങേണ്ടി വന്നു പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നവ്യ നായർ
ഒരു വര്ഷം ആ ഭീഷണി എനിയ്ക്ക് വഴങ്ങേണ്ടി വന്നു പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നവ്യ നായർ

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നവ്യ നായർ. ഒരു കാലത്ത് നവ്യ മലയാള സിനിമയിൽ തിളങ്ങി നിന്ന നായിക പിന്നീട് തെന്നിന്ത്യയിൽ മിന്നിത്തിളങ്ങുന്ന മുൻനിര നടിമാരിലൊരാളായി. ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ നടി നന്ദനം എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് ഏറെ സുപരിചിതയായത്. ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം പ്രേക്ഷകലക്ഷങ്ങൾ ഹൃദയത്തോടു ചേർത്തു. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും ഇടക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. നവ്യ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തൻ്റെ വിശേഷങ്ങളെല്ലാം അടിക്കടി ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഈ ലോക്ക് ഡൗൺ കാലത്തും വിശേഷങ്ങൾ പ്രേക്ഷകരെ അറിയിക്കാറുണ്ട്.ഇപ്പോളിതാ തന്റെ സ്കൂൾകാലഘട്ടത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം,
വാക്കുകൾ ഇങ്ങനെ
സ്കൂളിൽ പോകാൻ നല്ല ഇഷ്ടമായിരുന്നു,കായംകുളത്തെ സെന്റ് മേരീസ് ഗേൾസ് സ്കൂളിലാണ് ആദ്യമായി പോയത്.ഒന്നാ ക്ലാസിൽ പഠിക്കുമ്പോൾ എല്ലാവരും പരസ്പരം ഫുൾ നെയിം ആണ് വിളിക്കുന്നത്.എടീ,പോടീ,എടോ ഇത്തരം വിളികൾ ഒന്നുമില്ല.എന്തോ പറഞ്ഞപ്പോൾ തൊട്ടടുത്തിരുന്ന കുട്ടിയോട് താനൊന്ന് പോടോ എന്ന് വെറുതേ പറഞ്ഞു.അത് ആ കുട്ടിയ വലിയ പ്രശ്നമാക്കി.ഞാനെന്തോ തെറ്റ് ചെയ്ത ഭാവം എനിക്കും.അത് ടീച്ചറോട് പറഞ്ഞ് കൊടുക്കാതിരിക്കാൻ അവർക്ക് കൊടുക്കേണ്ടി വന്നത് ഒരു വർഷത്തെ എന്റെ ഇന്റർവെൽ സ്നാക്സാണ്.ചെറിയ കുട്ടികൾക്ക് ഇന്റർവെല്ലിന് കഴിക്കാൻ സ്നാക്സ് കൊണ്ട് പോകുന്ന പതിവുണ്ടായിരുന്നു.
ആ കൊല്ലം മുഴുവൻ ഞാൻ കൊണ്ട് വരുന്ന സ്നാക്സ് ആ കുട്ടിയുടെ ഭീഷണി ഭയന്ന് അവൾക്ക് കൊടുക്കും.ഞാൻ ഒന്നും കഴിക്കാതെയിരിക്കും.വീട്ടിൽ സ്പെഷ്ൽ സ്നാക്സ് വാങ്ങുമ്പോൾ അമ്മ അതെടുത്ത് മാറ്റി വയ്ക്കും.എന്നിട്ട് എന്നോട് പറയും,നാളെ സ്കൂളിൽ പോകുമ്പോൾ തരാമെന്ന്.എന്റെ പൊന്നമ്മേ കൊണ്ട് പോകുന്നതൊന്നും എനിക്ക് കഴിക്കാൻ പറ്റില്ല,എന്ന് പറയണമെന്നുണ്ട്.
അമ്മയുടെ കൈയിൽ നിന്ന് കൂടി അടി കിട്ടുമോ എന്നായിരുന്നു എന്റെ പേടി.അതുകൊണ്ട് ആ രഹസ്യം ഞാൻ ആരോടും പറഞ്ഞില്ല.ചുരുക്കി പറഞ്ഞാൽ ഒരു കൊല്ലം എന്റെ സ്നാക്സ് മുഴുവൻ അവൾ കഴിച്ചു.പരീക്ഷയൊക്കെ വരുമ്പോൾ അവൾക്കറിയാത്തതൊക്കെ ഞാൻ കാണിച്ച് കൊടുക്കണം. രണ്ടാം ക്ലാസയപ്പോൾ ആ കുട്ടി വേറെ ക്ലാസിലായി.അന്ന് മുതലാണ് ഞാൻ ശ്വാസം നേരെ വിട്ടത്.
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...