പരസ്യത്തിന്റെ ഭാഗമായി ദുർഗാദേവിയായി വേഷമിട്ടതിനു തൃണമൂൽ കോൺഗ്രസ് എംപിയും സിനിമാതാരവുമായ നുസ്രത്ത് ജഹാനു സമൂഹമാധ്യമങ്ങളിൽ വധഭീഷണി. സെപ്റ്റംബർ 16, 19 തീയതികളിലായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയുടെയും വിഡിയോയുടെയും പേരിലാണു ഭീഷണിയെന്നു നടിയുടെ ഓഫിസ് അറിയിച്ചു.
ഷൂട്ടിങ്ങിനായി താരം 27ന് ലണ്ടനിലേക്ക് പോയി. നടിയുടെ ഓഫിസാണു വധഭീഷണിയെപ്പറ്റി അധികൃതരെ അറിയിച്ചിരിക്കുന്നത്. ബംഗാൾ സർക്കാരുമായും വിദേശകാര്യ മന്ത്രാലയവുമായും സംസാരിച്ചിട്ടുണ്ടെന്നും അധിക സുരക്ഷയുടെ ഭാഗമായി ലണ്ടനിലെ ഇന്ത്യൻ എംബസി നടപടി സ്വീകരിച്ചതായും നടിയോട് അടുത്തവൃത്തങ്ങൾ ദേശീയ മാധ്യമത്തോടു പറഞ്ഞു. ‘മതനിരപേക്ഷവും സമഗ്രവുമായ കാഴ്ചപ്പാടിനാണു നുസ്രത്ത് ജഹാൻ നിലകൊണ്ടിട്ടുള്ളത്. ഈ ട്രോളുകളും ഭീഷണികളും അവരെ പിന്തിരിപ്പിക്കില്ല’– അടുത്ത സുഹൃത്ത് പറഞ്ഞു. പരസ്യ ഫോട്ടോഷൂട്ടിന്റെ വിഡിയോയും ഫോട്ടോയുമാണു നുസ്രത്ത് ജഹാൻ പങ്കുവച്ചത്. ദേവിയായി വസ്ത്രം ധരിച്ച്, ത്രിശൂലം കയ്യിലേന്തിയുള്ള ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ ഇന്ത്യയിൽനിന്നും ബംഗ്ലദേശിൽനിന്നും ഭീഷണികൾ വന്നുതുടങ്ങിയെന്നാണു പരാതി.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...