
Malayalam
ഭാഗ്യലക്ഷ്മിയോട് പോലീസിന് ശത്രുത എന്തിന്? അശ്ലീല വീഡിയോ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യാത്തതിന് കാരണം!
ഭാഗ്യലക്ഷ്മിയോട് പോലീസിന് ശത്രുത എന്തിന്? അശ്ലീല വീഡിയോ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യാത്തതിന് കാരണം!

സ്ത്രീകളെ അപമാനിച്ച വിജയ് പി. നായര്‍ക്കെതിരെ കേസെടുത്തിട്ടും അശ്ലീല വിഡിയോ ഡിലീറ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കാെത പൊലീസ്. സൈബര്‍ പരിശോധനകള്‍ തുടരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം, കയ്യേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും എതിരെയുള്ള കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല.
വിഡിയോ ഡിലീറ്റാക്കിയെന്ന് വിജയ് പറഞ്ഞെങ്കിലും ഇപ്പോഴും ആ വിഡിയോയും അശ്ലീലം നിറഞ്ഞ ഒട്ടേറെ വിഡിയോകളുള്ള അദേഹത്തിന്റെ യൂട്യൂബ് ചാനലും സജീവമായി തുടരുകയാണ്. യൂട്യൂബില്‍ പരാതി നല്കി വിഡിയോ ഡിലീറ്റ് ചെയ്യാനുള്ള പൊലീസ് നടപടി വൈകുന്നതോടെ ലക്ഷങ്ങള്‍ അത് കാണുന്നതിനും ഇടയാകുന്നുണ്ട്.
ഇന്ന് സൈബര്‍ സെല്‍ വിഡിയോ പരിശോധിക്കുമെന്നും അതിന് ശേഷം യൂട്യൂബിന് അപേക്ഷ നല്‍കുമെന്നുമാണ് പൊലീസിന്റെ വിശദീകരണം. ഇതോടെ അശ്ലീല വിഡിയോ കേസിലെ നടപടി വൈകിയേക്കും. അതോടൊപ്പം, വിജയ് പി.നായരെ കയ്യേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും എതിരെയും അപമാനിച്ചെന്ന പരാതിയില്‍ വിജയ്ക്കെതിരെയും ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നതെങ്കിലും തിടുക്കപ്പെട്ട് അറസ്റ്റിലേക്ക് പോകേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം.
about bhagyalakshmi
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...