
Malayalam
ആടു പെണ്ണേ അഴിഞ്ഞാടു പെണ്ണേ, പീലിനിവര്‍ത്തി നിവര്‍ന്നാടു പെണ്ണേ..ഇത് സദാചാര വാദികൾക്കുള്ളത്..
ആടു പെണ്ണേ അഴിഞ്ഞാടു പെണ്ണേ, പീലിനിവര്‍ത്തി നിവര്‍ന്നാടു പെണ്ണേ..ഇത് സദാചാര വാദികൾക്കുള്ളത്..
Published on

സദാചാര വാദികള്‍ക്കായി കവിതയുമായി ആക്ടിവിസ്റ്റ് രഹന ഫാത്തിമ രംഗത്ത്. സോഷ്യല്‍ മീഡിയ വഴിയാണ് തന്റെ കവിത രഹന ഫാത്തിമ പുറത്ത് വിട്ടിരിയ്ക്കുന്നത്.
ആടു പെണ്ണേ അഴിഞ്ഞാടു പെണ്ണേ, പീലിനിവര്‍ത്തി നിവര്‍ന്നാടു പെണ്ണേ എന്ന് തുടങ്ങുന്നതാണ് കവിത.
പോസ്റ്റ് വായിക്കാം….
‘അഴിഞ്ഞാട്ടം
——————
ആടു പെണ്ണേ അഴിഞ്ഞാടു പെണ്ണേ,
പീലിനിവര്‍ത്തി നിവര്‍ന്നാടു പെണ്ണേ..
സദാചാരവസ്ത്രമുരിഞ്ഞാടുപെണ്ണേ,
രാവും പകലും നിറഞ്ഞാടു പെണ്ണേ..
നിനക്കു നീമാത്രമെന്നറിഞ്ഞാടു പെണ്ണെ,
മതചട്ടകൂടുകള്‍ തകര്‍ത്താടു പെണ്ണേ..
ആണ്മേല്‍ക്കൊയ്മക്കുമേല്‍ കൂത്താടു പെണ്ണേ,
നിനക്കു നിഷിദ്ധമാം സ്വാതന്ത്ര്യം നുകര്‍ന്നാടു പെണ്ണേ.. നിന്റെ സ്വപ്നങ്ങള്‍ക്കു പരിധിവെക്കാന്,
ഇവനെയാരു പെണ്ണേ അധികാരപ്പെടുത്തി..
നിന്റെ സ്വാതന്ത്ര്യത്തിനു വേലി തീര്‍ക്കാന്‍,
ഇവനെയാരു പെണ്ണേ പെറ്റുകൂട്ടി..
ആര്‍ത്തവ ദിവസത്തില്‍ അയിത്തം കല്പ്പിക്കാന്,
ഇവനെയാരു പെണ്ണേ പാലൂട്ടി വളര്‍ത്തി..
സ്ത്രീയെന്നാല്‍ മൂടിവെക്കേണ്ട ലൈംഗീകത മാത്രമെന്നോതാന്‍,
ഇവനെയാരുപെണ്ണേ പിച്ചവെപ്പിച്ചു…
അടുക്കള മാത്ര മല്ലെടി പെണ്ണെ,
പുറത്തുമുണ്ടു നിന്റേയും കൂടൊരു ലോകം..
വിഴുപ്പലക്കി തീര്ക്കാനുള്ളതല്ലെടി പെണ്ണെ,
നിന് ജന്മം ആസ്വതിക്കാന്‍ കൂടിയാണ്..
യുഗങ്ങളോളം നീ യാതന തിന്നില്ലെടി പെണ്ണേ,
ഇനിയെങ്കിലും നീ നിനക്കായുംകൂടെ ജീവിക്ക്..
അടിമചങ്ങല പൊട്ടിച്ചെറിയെടി പെണ്ണേ,
നവയുഗ പിറവിക്കായ് ഒത്തുചേര് .
– രെഹ്ന ഫാത്തിമ.’
about rehna fathima
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...