Connect with us

കുറച്ച് സ്ത്രീകള്‍ അവരുടെ അഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ അതിന് കാരണക്കാരനായവനെ നേരില്‍ കണ്ട് പൊട്ടിച്ചതില്‍ കുറ്റം പറയാനൊക്കുമോ?

Malayalam

കുറച്ച് സ്ത്രീകള്‍ അവരുടെ അഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ അതിന് കാരണക്കാരനായവനെ നേരില്‍ കണ്ട് പൊട്ടിച്ചതില്‍ കുറ്റം പറയാനൊക്കുമോ?

കുറച്ച് സ്ത്രീകള്‍ അവരുടെ അഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ അതിന് കാരണക്കാരനായവനെ നേരില്‍ കണ്ട് പൊട്ടിച്ചതില്‍ കുറ്റം പറയാനൊക്കുമോ?

യൂട്യൂബ് വിഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ചയാളെ കൈയേറ്റം ചെയ്ത സംഭവം ഏറെ ചർച്ചകളിലേക്ക് വഴിതുറക്കുകയാണ്. അശ്ലീലപരാമര്‍ശം നടത്തിയയാളെ കൈയേറ്റം ചെയ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കമുള്ള സ്ത്രീകള്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ
എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവരുടെ നേതൃത്വത്തിൽ യൂട്യൂബറായ വിജയ് പി. നായരെ കൈയേറ്റം ചെയ്തത്. ഫേസ്ബുക്കിൽ ലൈവ് ഇട്ടുകൊണ്ടായിരുന്നു കൈയേറ്റം. തുടർന്ന് ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ വിജയ് പി. നായർക്കെതിരെയും, ഇയാളുടെ പരാതിപ്രകാരം ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. തീർത്തും സ്ത്രീവിരുദ്ധവും അശ്ലീലവുമായ നിരവധി വിഡിയോകൾ ഇയാൾ യൂട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. പൊതുരംഗത്തുള്ളവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ് മിക്കതും.

എന്നാൽ സംഭവത്തെ തുടർന്ന് വന്ന ചാനൽ ചർച്ചയിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് തങ്ങൾ അനുഭവിച്ച വേദന പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഭാഗ്യലക്ഷ്മിയും സനയും വ്യക്തമാക്കിയത്.സുഗതകുമാരി ലൈവില്‍ വന്ന് ഈ സംഭവത്തെ ശക്തമായി അപലപിച്ചപ്പോഴാണ് ഇരുവരും പൊട്ടിക്കരഞ്ഞത്. ചെയ്തതിൽ യാതൊരു കുറ്റബോധവുമില്ല എന്നും ഭാഗ്യലക്ഷ്മി പറയുകയുണ്ടായി. നിയമം ഞങ്ങളെ സഹായിച്ചില്ല. ഗതികേട് കൊണ്ടാണ് നിയമം കയ്യിലെടുത്തതെന്നും അവർ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു

ഇന്ത്യയിലെ സ്ത്രീകൾക്കായി സൈബർ ആക്രമണം നിർത്തലാക്കാൻ ഇനി ഏത് നിയമനടപടിയും അഭിമുഖീകരിക്കാൻ തയ്യാറാണെന്ന് അവർ പറയുകയുണ്ടായി. ഇപ്പോഴുള്ള നിയമം സ്റ്റേഷനിലെത്തി ജാമ്യം നൽകി മടക്കി അയക്കുന്ന എത്ര കേസുകളാണ് ഉള്ളത്.സ്ത്രീ ശബ്ദമുയർത്താൻ പാടില്ല, എന്നും സ്ത്രീകൾ അടിമകളാണ്. അങ്ങനെയല്ലെങ്കിൽ തെറിവിളിച്ചുകൊണ്ട് മുറിക്കുളക്കുന്ന സമീപനമാണ് നിലവിൽ സ്വീകരിച്ചുവരുന്നത്. ഇന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടില്ല എന്നതിന് ഉദാഹരണമാണ് ഇതൊക്കെ എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുകയുണ്ടായി.

അതിക്രമിച്ച് കയറല്‍, മര്‍ദ്ദനം തുടങ്ങിയ ജാമ്യം കിട്ടാത്ത കുറ്റങ്ങള്‍ ചുമത്തിയാണ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. താമസസ്ഥലത്ത് അതിക്രമിച്ചുകയറി ദേഹോപദ്രവം ഏല്‍പിക്കുകയും ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിച്ചു കൊണ്ടു പോവുകയും ചെയ്‌തെന്ന വിജയ് പി. നായരുടെ പരാതിയിലാണ് നടപടി. ലാപ്‌ടോപും മൊബൈലും പിടിച്ചെടുത്തതിന് മോഷണക്കുറ്റവും ചുമത്തി.

ശനിയാഴ്ച വൈകിട്ടാണ് വിജയ് പി. നായരുടെ ഓഫീസിലെത്തി ഭാഗ്യലക്ഷ്മിയും സംഘവും ഇയാളെ കൈയേറ്റം ചെയ്തത്. ഇയാളുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച സംഘം സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയതിനു മാപ്പുപറയിപ്പിക്കുകയും ചെയ്തു. കേസന്വേഷണം നടക്കുകയാണെന്നും തെളിവുകള്‍ ശേഖരിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും തമ്പാനൂര്‍ സി.ഐ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top