മമ്മൂട്ടിയുടെ ആ ചിത്രം തിയേറ്ററിൽ വൻ പരാജയം ഏറ്റുവാങ്ങി; കാരണം തുറന്നടിച്ച് സംവിധായകൻ

റാഫി മെക്കാര്‍ട്ടിന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു ‘ലവ് ഇന്‍ സിംഗപ്പൂര്‍’ .2009-ലെ ആദ്യ മാസം റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ വന്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. റാഫി മെക്കാര്‍ട്ടിന്‍ ടീം സംവിധാനം ചെയ്ത ഒരേയൊരു മമ്മൂട്ടി സിനിമ എന്ത് കൊണ്ട് പരാജയപ്പെട്ടു എന്നതിന്റെ മറുപടി നല്‍കുകയാണ് ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ റാഫി.
‘മമ്മൂട്ടിയുടെ ഹീറോയിസം എടുത്തു കളഞ്ഞ സിനിമയായിരുന്നു ‘ലവ് ഇന്‍ സിംഗപ്പൂര്‍’. മമ്മൂട്ടിയുടെ ലൈറ്ററായിട്ടുള്ള കഥാപാത്രം പക്ഷേ പ്രേക്ഷകര്‍ സ്വീകരിച്ചില്ല. ഞങ്ങളുടെ കണക്ക് കൂട്ടലുകള്‍ തെറ്റി. ഒരു സാധാരണക്കാരനായി മമ്മൂട്ടിയെ അവതരിപ്പിക്കാനാണ് ആ സിനിമയിലൂടെ ശ്രമിച്ചത്. പിന്നെ അതിന്റെ സ്ക്രിപ്റ്റും നന്നായി വന്നില്ല.
അത് തന്നെയാണ് പ്രേക്ഷകര്‍ അതിനെ കൈവിടാനുള്ള കാരണം. അത് എന്നും ഒരു വിഷമം തന്നെയാണ്. മമ്മൂട്ടിയെ നായകനാക്കി ഞങ്ങള്‍ സംവിധാനം ചെയ്ത ഒരേയൊരു സിനിമയാണ് ‘ലവ് ഇന്‍ സിംഗപ്പൂര്‍’ ‘. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുമായി ചെയ്ത സിനിമയുടെ പരാജയ കാരണം റാഫി പങ്കുവച്ചത്.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...