
Malayalam
ബാല വിവാഹമോ?സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന് പിന്നിൽ..
ബാല വിവാഹമോ?സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന് പിന്നിൽ..

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വിവാഹ ഫോട്ടോ ഷൂട്ട് എന്ന് തോന്നിപ്പിക്കുന്ന കുറച്ചു ചിത്രങ്ങൾ പ്രചരിച്ചിരുന്നു.കുട്ടികള്‍ എന്ന് തോന്നിക്കുന്ന ഒരു ആണും, പെണ്ണും ചേര്‍ന്ന ചിത്രങ്ങള്‍ വളരെ വ്യാപകമായി സൈബര്‍ ബുള്ളിംഗിന് ഇരയാകുന്നുണ്ട്. ബാല വിവാഹമാണ് എന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. ഇതിന്റെ വസ്തുത പരിശോധിക്കാം.
വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍, ഫേസ്ബുക്ക് ട്രോളുകളില്‍ എന്നിവിടങ്ങളില്‍ ഈ ചിത്രം വച്ച് പ്രചരണം നടക്കുന്നു. ബാലവിവാഹമാണ് ഇതെന്നും ഇവര്‍ക്ക് വിവാഹ പ്രായമായില്ലെന്നും ഒക്കെയാണ് പ്രചരണത്തിന്റെ അടിസ്ഥാനം. ഒപ്പം ഇത് സംബന്ധിച്ച തമാശകളും പ്രചരിക്കുന്നുണ്ട്.
വിവിധയിടങ്ങളില്‍ ഈ ചിത്രം കാണപ്പെട്ടതിനാല്‍ ഇതിന്റെ ഉറവിടം തേടിയതില്‍ നിന്ന്. ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത് തീക്ഷണ ഫോട്ടോഗ്രാഫി എന്ന പേജില്‍ ഒരു ദിവസം മുന്പാണെന്ന് കണ്ടു. പേജിലെ വിവരം അനുസരിച്ച് ഫോട്ടോയില്‍ ഉള്ളത് നീതമി, ബുദ്ദിക എന്നീ ദമ്പതികളാണെന്ന് പറയുന്നു. ഈ ചിത്രത്തിന് അടിയിലും നിരവധി മലയാളികള്‍ അടക്കം ദമ്പതികളെ പരിഹസിക്കുന്ന രീതിയില്‍ കമന്റുകള്‍ ചെയ്തിട്ടുണ്ട്. ഫോട്ടോ പോസ്റ്റ് ചെയ്ത പേജും അവരുടെ അഡ്രസും പരിശോധിച്ചാല്‍ ഇവര്‍ ശ്രീലങ്കയിലെ രത്നപുരയില്‍ നിന്നാണ് എന്നത് വ്യക്തമാണ്.
about news
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...