Connect with us

മമ്മൂട്ടിയെ പറ്റിക്കേണ്ടി വന്നു വേറെ വഴി ഇല്ലായിരുന്നു എന്നാൽ അത് പിടിക്കപ്പെട്ടു പിന്നീട് സംഭവിച്ചത്

Malayalam

മമ്മൂട്ടിയെ പറ്റിക്കേണ്ടി വന്നു വേറെ വഴി ഇല്ലായിരുന്നു എന്നാൽ അത് പിടിക്കപ്പെട്ടു പിന്നീട് സംഭവിച്ചത്

മമ്മൂട്ടിയെ പറ്റിക്കേണ്ടി വന്നു വേറെ വഴി ഇല്ലായിരുന്നു എന്നാൽ അത് പിടിക്കപ്പെട്ടു പിന്നീട് സംഭവിച്ചത്

പതിറ്റാണ്ടുകളായി മലയാള സിനിമയിൽ സജീവമായ താരമാണ് നടൻ ഇന്ദ്രന്‍സ്. മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ് മാറാൻ ഇന്ദ്രൻസിന് വളരെ പെട്ടന്നാണ് കഴിഞ്ഞത്.നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ താരത്തിന് ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്. ഇദ്ദേഹം മലയാളത്തിൽ 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. ഓരോ കഥാപാത്രങ്ങളും ജീവിച്ച് കാണിക്കുകയായിരുന്നു അദ്ദേഹം.അഞ്ചാം പാതിരായിലാണ് ഒടുവി അഭിനയിച്ചത്. റിപ്പര്‍ രവി എന്ന സീരിയല്‍ കില്ലറായി മിച്ച പ്രകടനമാണ് സിനിമയിൽ കാഴ്ച വെച്ചത് .

ഇപ്പോളിതാ മ്മൂട്ടിയെക്കുറിച്ച ഇന്ദ്രൻസ് പങ്കുവച്ച ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.തനിക്ക് മമ്മൂട്ടിയെ ഒരു ഘട്ടത്തിൽ പറ്റിക്കേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ഇന്ദ്രൻസ്.1983ൽ ബാലു കിരിയത്തിന്റെ വിസ എന്ന സിനിമ ചെയ്യുമ്പോൾ ഗത്യന്തരമില്ലാതെ മമ്മൂട്ടിയെ പറ്റിച്ച കഥയാണ് ഇപ്പോൾ വൈറലാകുന്നത്.ഇന്ദ്രൻസിന്റെ വാക്കുകൾ ഇങ്ങനെ,മലയാളത്തിൽ ഏറ്റവും നന്നായി വസ്ത്ര ധാരണം ചെയ്യുന്ന മമ്മൂട്ടിയെ ഒരു ഘട്ടത്തിൽ പറ്റിക്കേണ്ടി വന്നിട്ടുണ്ട്.വിസ എന്ന ചിത്രം ചെയ്യുമ്പോഴായിരുന്നു അത്.മമ്മൂക്കയ്ക്ക് ചില വാശികളൊക്കെയുണ്ട്.അന്ന് ചിത്രത്തിന്റ വസ്ത്രാലങ്കാരം ചെയ്യുന്ന വേലായുധൻ ചേട്ടൻ എന്ന തൽക്കാലത്തേക്ക് കാര്യങ്ങളേൽപ്പിച്ച് പോയിരിക്കുകയായിരുന്നു.

ഷൂട്ടിങ്ങിനിടയിൽ മമ്മൂക്കയ്ക്ക് ഒരു ഷർട്ട് വേണ്ടിവന്നു.റെഡി മെയ്ഡ് ഷർട്ടൊന്നും അവിടെ അപ്പോൾ കിട്ടില്ലായിരുന്നു.അത് വാങ്ങാൻ കുറേ കാശും വേണം അതും അവിടെ ഇല്ലായിരുന്നു.ഞാനവിടെയുള്ള തുണിയെടുത്ത് തയ്ച്ച് ഭദ്രമായി പാക്ക് ചെയ്ത് ഡി.ബി മാർക്കൊക്കെ വെച്ചു ഒരു ഷർട്ടുണ്ടാക്കി.എന്നിട്ട് ഡി.ബി ഷർട്ടാണെന്ന് പറഞ്ഞ് മമ്മൂക്കയ്ക്ക് കൊടുത്തു.മമ്മൂക്കയുടെ മുമ്പിൽ ചെന്നാണ് അത് തുറക്കുകയൊക്കെ ചെയ്തത്.ഇന്ദ്രൻസ് ചിരിച്ചുകൊണ്ട് പറഞ്ഞു.പറ്റിക്കണമെന്ന് വിചാരിച്ച ചെയ്തതല്ല രക്ഷപ്പെടാൻ വേണ്ടി ചെയ്തതായിരുന്നു ഇന്ദ്രൻസ് പറഞ്ഞു.പിന്നീട് ഒരു അഭിമുഖത്തിൽ ഞാനിത് വെളിപ്പെടുത്തിയപ്പോൾ മാത്രമാണ് മമ്മൂക്ക ഇത് അറിഞ്ഞതെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.

ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രം‌ഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇദ്ദേഹം മലയാളത്തിൽ 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സി.പി. വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. 2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി.

ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പെയ്‌നിന്റെ ഭാഗമായി നടന്‍ ഇന്ദ്രന്‍സും മാസ്‌ക് നിര്‍മാണം പരിശീലിപ്പിക്കാൻ തയ്യാറായിരിക്കുകയാണ്. പൂജപ്പുര സെൻട്രൽ ജയിലിലെ ടെയ്‌ലറിങ് യൂണിറ്റില്‍ തയ്യലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഫെയ്‌സ് മാസ്‌ക് എങ്ങനെ നിര്‍മ്മിക്കാമെന്നു പഠിപ്പിച്ചുകൊടുക്കുകയാണ് നടന്‍. കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഇന്ദ്രന്‍സിന്റെ ഈ വീഡിയോ സിനിമാതാരങ്ങളടക്കം ഷെയര്‍ ചെയ്തതോടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ദേശീയ പുരസ്‌കാര ജേതാവായ നടന്റെ ലാളിത്യത്തെ പുകഴ്ത്തുകയാണ് ആരാധകര്‍

ABOUT MAMMOOTTY INDRENS

Continue Reading
You may also like...

More in Malayalam

Trending

Recent

To Top