
News
സാറ അലി ഖാനും രാകുല്‍ പ്രീത് സിങ്ങും മയക്കുമരുന്ന് ഉപയോഗിക്കുന്നു..
സാറ അലി ഖാനും രാകുല്‍ പ്രീത് സിങ്ങും മയക്കുമരുന്ന് ഉപയോഗിക്കുന്നു..
Published on

ബോളിവുഡിനെ ഞെട്ടിച്ച് മയക്കുമരുന്ന് കേസില്‍ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട റിയ ചക്രബര്‍ത്തിയുടെ വെളിപ്പെടുത്തല്‍. ബോളിവുഡിലെ മുന്‍നിര നടിമാരായ സാറ അലി ഖാന്, രാകുല്‍ പ്രീത് സിങ് എന്നിവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നാണ് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ ചോദ്യം ചെയ്യലില്‍ റിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചത് ഡിസൈനര്‍ സിമോണി കംബട്ട, സുശാന്തിന്റെ മുന്‍ മാനേജറുമായിരുന്ന രോഹിണി അയ്യര്‍, സംവിധായകന് മുകേഷ് ചബ്ര എന്നിവരോടൊപ്പമാണെന്ന് റിയ വെളിപ്പെടുത്തിയിട്ടുണ്ട്.
സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറ 2018ല്‍ സുശാന്തിനൊപ്പം ‘കേദാര്‍നാഥ്’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയത്. ഈ സിനിമയുടെ ഷൂട്ടിങ്ങ് സൈറ്റില്‍ മയക്കുമരുന്ന് ഉപയോഗം നടത്തിയിരുന്നതായും റിയ സമ്മതിച്ചിട്ടുണ്ട്. ബോളിവുഡിലെ 80 ശതമാനം താരങ്ങളും ലഹരി ഉപയോഗിക്കുന്നതായി റിയ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസങ്ങളില്‍ മുന്‍നിരതാരങ്ങളെ അടക്കം അടുത്ത ദിവസം ചോദ്യം ചെയ്തേക്കും.
സുശാന്തിന്റെ മരണത്തിന് പിന്നില്‍ ലഹരിമാഫിയയാണെന്ന് ആദ്യം വെളിപ്പെടുത്തിയത് കങ്കണ റണാവത്തായിരുന്നു. തുടര്‍ന്ന് മുംബൈ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ അവര്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സിബിഐ, എന്‍.സി.ബി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജന്‍സികള്‍ സംയുക്തമായാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.
ABOUT SARA ALI KHAN
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മഹാഭാരതം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളത്തിന്റെ സ്വന്തം നിത്യ ഹരിത നായകൻ പ്രേം നസീർ ലോകത്തോട് വിട പറഞ്ഞിട്ട് മുപ്പത്തിആറ് വർഷം പിന്നിട്ടു. 1989 ജനുവരി 16നാണ്...