
Malayalam
25ാം ജന്മദിനം കളറാക്കി സയുക്ത; ചിത്രങ്ങൾ വൈറൽ
25ാം ജന്മദിനം കളറാക്കി സയുക്ത; ചിത്രങ്ങൾ വൈറൽ

കഴിഞ്ഞ ദിവസമായിരുന്നു നടി സംയുക്തയുടെ 25ാം ജന്മദിനം. സുഹൃത്തുക്കള്‍ക്കൊപ്പം ജന്മദിനം ആഘോഷമാക്കുകയായിരുന്നു താരം . അഞ്ചോളം കേക്കുകള്‍ മുറിക്കുന്ന ചിത്രങ്ങളാണ് സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ പുതിയ ഹെയര്‍സ്റ്റൈലും ലുക്കും ആരാധകര്‍ക്കിടയില്‍ വൈറലായിട്ടുണ്ട്.
”എല്ലാവരുടെയും സ്നേഹത്തിന് നന്ദി, എന്റെ ചുറ്റിനും മികച്ച ആളുകളാണുള്ളത്. സ്നേഹം സ്നേഹിക്കുന്നു എന്ന് മാത്രമാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്” എന്നാണ് സംയുക്ത ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്.പോപ്കോണ്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമയില്‍ എത്തിയതെങ്കിലും തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയായത്. ലില്ലി എന്ന നായികാ പ്രധാന്യമുള്ള ചിത്രത്തിലെ സംയുക്തയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. കല്‍ക്കി, എടക്കാട് ബറ്റാലിയന് എന്ന ടൊവിനോ ചിത്രങ്ങളിലും താരം ശ്രദ്ധേയായി.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...