
Malayalam
ചത്താലും മഞ്ജുവിനെ അഭിനയിപ്പിക്കില്ല; ആ ലക്ഷ്യം മുന്നിൽ കണ്ടു; എല്ലാം കരുതിക്കൂട്ടി ; ദിലീപിന്റെ ആ മാസ്റ്റർ പ്ലാൻ
ചത്താലും മഞ്ജുവിനെ അഭിനയിപ്പിക്കില്ല; ആ ലക്ഷ്യം മുന്നിൽ കണ്ടു; എല്ലാം കരുതിക്കൂട്ടി ; ദിലീപിന്റെ ആ മാസ്റ്റർ പ്ലാൻ

സല്ലാപമെന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി സിനിമയിൽ ചുവടുറപ്പിച്ച മഞ്ജു വാര്യര്‍ ഇന്ന് മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി വരെ എത്തിനിൽക്കുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും തന്റെ അഭിനയമികവ് ആദ്യ ചിത്രത്തിലൂടെ കാണിച്ച് തരുകയായിരുന്നു. വിവാഹത്തിന് പിന്നാലെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത മഞ്ജു തന്റെ രണ്ടാം വരവിലും അത്ഭുതപ്പെടുത്തി. നായികയായ ആദ്യം ചിത്രം തന്നെ വിജയ കൊടി പാറിപ്പിച്ചു. സല്ലാപം വിജയം നേടിയത് കൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിന് കുറിച്ച് സംവിധായകൻ സുന്ദര്‍ദാസ് ലോഹിതദാസുമായി ആലോചിച്ചതിനെ കുറിച്ച് ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്ന് പറയുന്നു
ദിലീപായിരുന്നു അന്ന് ഇതിനായി മുന്‍കൈ എടുത്തിരുന്നത്. ലോഹിതദാസിനോടും ഇതേക്കുറിച്ച് താരം പറഞ്ഞിരുന്നു. മഞ്ജു വാര്യരും ചിത്രത്തിന്റെ ഭാഗമായിരുന്നു. അഭിനേത്രിയായല്ല മറിച്ച് നിര്‍മ്മാതാവിന്റെ റോളിലായിരിക്കും മഞ്ജു എത്തുന്നതെന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞതെന്നും സുന്ദര്‍ദാസ് പറയുന്നു.
സുന്ദര്‍ ദാസിന്റെ വാക്കുകള്‍ ഇങ്ങനെ,’ലോഹിതദാസും ഞാനും തമ്മിലുള്ള സൗഹൃദം അറിയാവുന്നവര്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട് സല്ലാപം കഴിഞ്ഞ് എന്തുകൊണ്ട് ഒരു സിനിമ ചെയ്തില്ല .ഞാന്‍ നിര്‍ബന്ധിച്ചിരുന്നെങ്കില്‍ ലോഹി സിനിമ എഴുതി തരുമായിരുന്നു.ഒരുദിവസം ദിലീപ് എന്നെ വിളിച്ചു. ലോഹിയേട്ടന് നമുക്കൊരു സിനിമ ചെയ്യില്ലേ എന്ന് ചോദിച്ചു.ചെയ്യുമെന്ന് ഞാന്‍ ദിലീപിന് മറുപടിയും നല്കി.
ഞാന്‍ ലോഹിയെ കണ്ട് കാര്യം പറഞ്ഞു. ചെയ്യാമെന്ന് ലോഹി ഏല്ക്കുകയും ചെയ്തു.സിനിമ ചെയ്യാമെന്ന് ലോഹിതദാസ് സമ്മതിച്ച കാര്യം ദിലീപിനെ വിളിച്ചു പറഞ്ഞപ്പോള്‍,സല്ലാപത്തിന്റെ രണ്ടാം ഭാഗമായാലോ എന്ന് ദിലീപ് ചോദിച്ചു.ആദ്യം യോജിച്ചില്ലെങ്കിലും കൊമേഴ്സ്യലി ഹിറ്റായേക്കാമെന്ന് തോന്നി.അങ്ങനെ ലോഹിയോട് സംസാരിച്ചു.’രണ്ടാം ഭാഗമൊന്നും ഉണ്ടാകില്ലെടാ’എന്ന് പുള്ളി അപ്പോള്‍ തന്നെ പറഞ്ഞു.എന്റെ നായകന്മാരില് ഏറ്റവും ക്ഷീണിതാനായ നായകനാണ് ശശികുമാര്‍.പിന്നെങ്ങനെയാണ് സല്ലാപത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നതെന്ന് ലോഹി എന്നോട് ചോദിച്ചു.
കുറച്ച് പൊട്ടും പൊടിയും ആശയങ്ങള്‍ പറഞ്ഞപ്പോള്‍ ആലോചിക്കാമെന്നായി ലോഹി.പിന്നീടൊരു ദിവസം ലോഹിയെ,വിളിച്ചപ്പോള്‍ ഒരു കഥ ആലോചിച്ചിട്ടുണ്ട്,മഞ്ജു അഭിനയിക്കുമോ എന്ന് തിരിച്ചു ചോദിച്ചു.ദിലീപിനീട് ഇക്കാര്യം പറഞ്ഞപ്പോള്‍ അത് നടക്കില്ലെന്നായിരുന്നു ഉത്തരം.പക്ഷേ മഞ്ജു പ്രൊഡ്യൂസ് ചെയ്യും എന്ന് ദിലീപ് പറഞ്ഞു.അങ്ങനെ ഒരു ശിവരാത്രി ദിവസം ദിലീപും മഞ്ജുവും ലോഹിയുടെ വീട്ടില്‍ ഒരുമിച്ചെത്തി ലോഹിക്കും എനിക്കും അഡ്വാന്‍സ് നല്കി.പക്ഷേ ആ ചിത്രം നടന്നില്ല’.
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിത ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ നടക്കും....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...