
News
ലഹരിമരുന്ന് കേസ് ; നടി രാഗിണി ദ്വിവേദി അടക്കം 12 പേര്‍ക്കെതിരെ കേസ്
ലഹരിമരുന്ന് കേസ് ; നടി രാഗിണി ദ്വിവേദി അടക്കം 12 പേര്‍ക്കെതിരെ കേസ്

കന്നട ചലച്ചിത്രമേഖലയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദി അടക്കം 12 പേരെ പ്രതിചേര്‍ത്ത് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. ലഹരി ഇടപാടിലെ മുഖ്യകണ്ണി എന്ന് കരുതുന്ന ശിവപ്രകാശാണ് ഒന്നാംപ്രതി. നടി രാഗിണി ദ്വിവേദി രണ്ടാം പ്രതിയാണ്. ഇന്നലെ അറസ്റ്റിലായ ആഫ്രിക്കന്‍ സ്വദേശിക്ക് ചലച്ചിത്ര പ്രവര്‍ത്തകരുമായി ഇടപാടുണ്ടായിരുന്ന തരത്തില്‍ ബന്ധപ്പെട്ട തെളിവുകള്‍ സിബിക്കു ലഭിച്ചു.
കന്നട സിനിമാ മേഖലയിലെ ലഹരി റാക്കറ്റിന്റെ കണ്ണികള്‍ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്. സിനിമ മേഖലയിലെ പ്രമുഖര്‍ അടക്കം 12 പേരെ പ്രതി ചേര്‍ത്താണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം പ്രതി പ്രകാശിനെ ഇനിയും കണ്ടെത്താനായിട്ടില്ല. നഗരത്തിലെ ഉന്നതര്‍ക്കായി സംഘടിപ്പിക്കുന്ന ലഹരി പാര്‍ട്ടികളുടെ സംഘാടകന്‍ വീരേന്‍ ഖന്ന മൂന്നാം പ്രതിയാണ്.
ഇന്നലെ ബംഗളൂരുവില്‍ പിടിയിലായ ആഫ്രിക്കന്‍ സ്വദേശി ലോം പെപ്പെര്‍ സാംബായ്ക്ക് കന്നട സിനിമാ മേഖലയിലെ പലരുമായും ബന്ധമുണ്ടെന്നാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കറുമായി ഇയാള്‍ പലതവണ ഇടപാടുകള്‍ നടത്തിയതായും തെളിവ് ലഭിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് സാധ്യത. ബംഗളൂരു നഗരത്തില്‍ പോലീസ് ലഹരി വേട്ട ശക്തമാക്കിയിട്ടുണ്ട്. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും ആന്റി നാര്‍ക്കോട്ടിക്സ് വിഭാഗവും വ്യാപകമായി റെയ്ഡുകള്‍ നടത്തുന്നുണ്ട്.
about news
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മ യക്കുമരുന്നുകേസിൽ തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണയും അറസ്റ്റിലായത്. ഇപ്പോഴിതാ ശ്രീകാന്തിനും കൃഷ്ണയ്ക്കും കർശന ഉപാധികളോടെ ജാമ്യം...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...