
News
റിയ ചക്രബര്‍ത്തിയുടെ സഹോദരനുമായി ബന്ധമുള്ള മയക്കുമരുന്ന് വിതരണക്കാര്‍ പിടിയില്‍
റിയ ചക്രബര്‍ത്തിയുടെ സഹോദരനുമായി ബന്ധമുള്ള മയക്കുമരുന്ന് വിതരണക്കാര്‍ പിടിയില്‍

സുശാന്ത് സിങ് രാജ്പുത്തിെന്റ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയുടെ സഹോദരന് മയക്കുമരുന്ന് നല്കിയ രണ്ടു പേര് അറസ്റ്റില്‍. റിയയുടെ സഹോദരന് സൗവികിനും സുശാന്തിെന്റ മുന്‍ മാനേജര്‍ സാമുവല്‍ മിറാണ്ടക്കും കഞ്ചാവ് നല്കിയ അബ്ദുല്‍ ബസ്തി പരിഹാര്‍, സിയാദ് വിലത്ര എന്നിവരെയാണ് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) ബുധനാഴ്ച അറസ്റ്റ് ചെയ്തത്. നേരത്തേ രണ്ടു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
നടന് സുശാന്ത് സിങ് രാജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ അന്വേഷണത്തിനിടെ, കാമുകി റിയയ്ക്ക് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്നു സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എന്‍സിബി സംഘമെത്തിയത്. സാമ്ബത്തിക ഇടപാട് അന്വേഷണത്തിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇ.ഡി) റിയയുടെ മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധം കണ്ടെത്തിയത്. റിയ നീക്കംചെയ്ത വാട്സ്ആപ് ചാറ്റുകള്‍ ഇ.ഡി വീണ്ടെടുക്കുകയായിരുന്നു.
ബാന്ദ്രയില്‍ ഹോട്ടല്‍ നടത്തുന്ന സഈദില്‍ നിന്ന് 9.5 ലക്ഷം രൂപയ്ക്കു പുറമെ, യുഎസ് ഡോളര്‍, പൗണ്ട്, ദിര്‍ഹം തുടങ്ങിയ വിദേശ കറന്‍സികളും പിടിച്ചെടുത്തു. സൗവികിനെയും സാമുവല്‍ മിറാണ്ടയെയും എന്‍.സി.ബിയും ചോദ്യംചെയ്യും. നിലവില്‍ ഇരുവരെയും സിബി.ഐ ചോദ്യംചെയ്തുവരുകയാണ്. ഇവരെ നേരത്തേ ഇ.ഡി ചോദ്യംചെയ്തിരുന്നു.
about riya
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
പ്രേക്ഷകർ ഏറെ ഞെട്ടലോടെയായിരുന്നു നടി ഷെഫാലി ജരിവാല(42)യുടെ മരണവാർത്ത പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രിയാോടെയാണ് ഷെഫാലിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ...