നടി റിയ ചക്രവര്‍ത്തിയുടെ സഹോദരന് ഷോവിക്കുമായി എന്‍സിബി മുംബൈയില്‍ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന് സഈദ് വിലാത്രയ്ക്ക് ബന്ധമുണ്ടെന്നു സൂചന.
സുശാന്ത് സിങ് രാജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ അന്വേഷണത്തിനിടെ, കാമുകി റിയയ്ക്ക് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്നു സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എന്‍സിബി സംഘമെത്തിയത്. ഷോവിക്കിനെയും റിയയെയും എന്‍സിബി ഉടന്‍ ചോദ്യം ചെയ്യും.
ബാന്ദ്രയില്‍ ഹോട്ടല്‍ നടത്തുന്ന സഈദില്‍ നിന്ന് 9.5 ലക്ഷം രൂപയ്ക്കു പുറമെ, യുഎസ് ഡോളര്‍, പൗണ്ട്, ദിര്‍ഹം തുടങ്ങിയ വിദേശ കറന്‍സികളും പിടിച്ചെടുത്തു.
അതിനിടെ, അന്വേഷണം 12 ദിവസം പിന്നിടുമ്പോള്‍ സുശാന്തിന്റെ മരണം കൊലപാതകമാണെന്നതിന്റെ സൂചനകള്‍ സിബിഐയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരം.
നടന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നെന്ന് സഹോദരിമാര്‍ അന്വേഷണ സംഘത്തോടു സമ്മതിച്ചതായും വിവരമുണ്ട്.
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബോളിവുഡ് താരങ്ങളായ കാജോളും അജയ് ദേവ്ഗണും. ഇരുവരുടെയും പ്രണയവും വിവാഹവും എല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ...
ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് നല്കിയതാരമാണ് രംഭ. തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നടിയായിരുന്നു രംഭ. ഒട്ടുമിക്ക മുന്‍നിര നായകന്മാരുടെയെല്ലാം...
1992ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യോദ്ധാ. തൈപ്പറമ്ബില്‍ അശോകനും അരിശുമൂട്ടില്‍ അപ്പുക്കുട്ടനുമൊക്കെ മലയാള പ്രേക്ഷക മനസ്സില്‍ പതിഞ്ഞ കഥാപാത്രങ്ങളാണ്. യോദ്ധായിലെ പല ഡയലോഗുകളും...