
Malayalam
നയൻതാരയുടെ ഗ്ലാമർ പ്രദർശനം; ആ ചിത്രത്തിൽ യഥാർത്ഥത്തിൽ വഞ്ചിക്കപ്പെട്ടത് ഞാനാണ്
നയൻതാരയുടെ ഗ്ലാമർ പ്രദർശനം; ആ ചിത്രത്തിൽ യഥാർത്ഥത്തിൽ വഞ്ചിക്കപ്പെട്ടത് ഞാനാണ്

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരിയായിരുന്നു കാതൽ സന്ധ്യ എന്നറിയപ്പെടുന്ന നടി സന്ധ്യ. 2004 ൽ ഭരത് നായകനായ കാതൽ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാലോകത്തെത്തുകയായിരുന്നു നടി കാതൽ സന്ധ്യ . ചിത്രത്തിൻറെ വിജയത്തിന് ശേഷമാണ് കാതൽ സന്ധ്യ എന്നറിയപ്പെടുന്നത് . സിബി മലയിലിന്റെ, ആലീസ് ഇന് വണ്ടർലാൻഡ് എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ തുടക്കം കുറിച്ചത്
തമിഴകത്തെ ലിറ്റിൽ സൂപ്പർസ്റ്റാർ ചിമ്പു മുഖ്യവേഷത്തിൽ എത്തിയ വല്ലവൻ എന്ന ചിത്രത്തിൽ താൻ വഞ്ചിക്കപ്പെട്ടുവെന്ന് സന്ധ്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആ ചിത്രത്തെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോൾ നിരാശ മാത്രമാണെന്ന് താരം ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് തുറന്നു പറഞ്ഞത്. 2006ൽ പുറത്തിറങ്ങിയ വല്ലവനിൽ സന്ധ്യയ്ക്കൊപ്പം നയൻതാര, റീമാ സെൻ എന്നിവരും എത്തിയിരുന്നു. ചിമ്പുവിനൊപ്പം നയൻതാരയുടെ ഗ്ലാമർ പ്രദർശനം ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു. എന്നാൽ ഈ ചിത്രം തന്നോട് കഥ പറഞ്ഞ രീതിയിൽ അല്ല എടുത്തതെന്ന് താരം പറയുന്നു. എന്നോട് പറഞ്ഞ കഥയും പുറത്തിറങ്ങിയ സിനിമയും തമ്മിൽ ഒരുപാടു വ്യത്യാസമുണ്ടായിരുന്നു. ഒരു സൗഹൃദത്തിന്റെ കഥയായാണ് എനിക്കു മുന്നിൽ അവതരിപ്പിച്ചത്. അതു പറഞ്ഞാൽ ഒരു പക്ഷേ ഇതല്ലല്ലോ വല്ലവൻ എന്ന സിനിമ എന്നു വരെ നിങ്ങൾക്കു തോന്നിയേക്കാം. സിനിമ റിലീസായപ്പോഴേക്കും എന്റെ റോളാകെ മാറിപ്പോയിരുന്നു. വല്ലവനെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും നിരാശയാണ് മനസിൽ എന്നായിരുന്നു സന്ധ്യ പറഞ്ഞത്.
വിവാഹശേഷം സിനിമാ രംഗത്തുനിന്നും മാറിനിൽക്കുകയാണ് സന്ധ്യ. 2015 ഡിസംബറിലായിരുന്നു ഐടി ഉദ്യോഗസ്ഥനായ വെങ്കട്ട് ചന്ദ്രശേഖരനുമായി കാതൽ സന്ധ്യയുടെ വിവാഹം. 2016 ൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചു
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...