
Malayalam
ഒരുപാട് ആളുകള്‍ക്ക് മുന്നില്‍ വെച്ച് അത് സംഭവിച്ചു; കരഞ്ഞ് കൊണ്ടാണ് അവിടെ നിന്ന് ഇറങ്ങി പോയത്
ഒരുപാട് ആളുകള്‍ക്ക് മുന്നില്‍ വെച്ച് അത് സംഭവിച്ചു; കരഞ്ഞ് കൊണ്ടാണ് അവിടെ നിന്ന് ഇറങ്ങി പോയത്

കരിയറിന്റെ തുടക്കകാലത്ത് മാനസികമായി തന്നെ വല്ലാതെ അലട്ടിയ ഒരു സംഭവത്തെക്കുറിച്ചും അതിനോട് എങ്ങനെ പ്രതികരിച്ചെന്നും തുറന്ന് പറഞ്ഞ് നൈല ഉഷ .
”പണ്ട് പാര്‍ട്ട് ടൈം ആയി ജോലി ചെയ്തിരുന്ന സമയത്ത് ജോലി ഉള്ളപ്പോള്‍ പോകും, അങ്ങനെ ആയിരുന്നു ആ ജോലിയുടെ സ്വഭാവം, പെട്ടെന്ന് വരാന്‍ പറഞ്ഞ് വിളിച്ചപ്പോള്‍ മുന്‍കൂട്ടി അറിയിക്കാതെ ആയതിനാല്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഷോയിലെ ഒരു എപ്പിസോഡ് അറ്റന്‍ഡ് ചെയ്യാന്‍ സാധിച്ചില്ല.
കൂടാതെ ആ സമയത്ത് ഞാന്‍ ബാംഗ്ലൂര്‍ ആയിരുന്നു, നാട്ടില്‍ തിരിച്ചു വന്നു കഴിഞ്ഞ പുതിയ എപ്പിസോഡ് അറ്റന്‍ഡ് ചെയ്യാന്‍ ഞാന്‍ ആ ചാനല്‍ സ്റ്റുഡിയോയില്‍ പോയപ്പോള്‍ ചാനല്‍ ഹെഡ് അവിടെ ഉണ്ടായിരുന്നു , എന്നെ അയാള്‍ വലിയൊരു റൂമിലേക്ക് വിളിപ്പിക്കുകയും ഒരുപാട് ആളുകള്‍ക്ക് മുന്നില്‍ വെച്ച് ചീത്ത പറയുകയും ചെയ്തു .
അവസാനം അവിടെ നിന്നു ഞാന്‍ കരഞ്ഞു കൊണ്ടാണ് ഇറങ്ങിയത്. പിന്നീട് ജീവിതത്തില്‍ ഞാന്‍ മുന്നോട്ട് പോയപ്പോള്‍ ഇതേ ഹെഡ് തന്ന ഓഫര്‍ നിരുപാധികം നിരസിച്ച് ഞാന്‍ സന്തോഷം കണ്ടെത്തി. ദേവാസുരത്തില്‍ രേവതി പറയുന്ന പോലെയുള്ള ചെറിയ വിജയങ്ങള്‍ ആഗ്രഹിക്കുന്ന ഒരു മനസ്സ് എനിക്കും ഉണ്ട്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...