മോഹൻലാലിന്റെ ഏറ്റവും വലിയ സിനിമ ഉറപ്പിച്ചു. ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ഉടൻ !!!
Published on

ഏറെ നാളുകളായി ചർച്ചയിൽ നിറഞ്ഞു നിൽക്കുന്ന സ്വപ്ന സിനിമയാണ് രണ്ടാമൂഴം. എംടി വാസുദേവൻ നായരുടെ വിഖ്യാത നോവൽ അതെ പേരിൽ തന്നെയാണ് മലയാളത്തിൽ ചലച്ചിത്രമായെത്തുന്നത്. ഒടിയൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോനാണ് രണ്ടാമൂഴം സംവിധാനം ചെയ്യുക.
മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്. യു. എ. ഇ എക്സ്ചേയിഞ്ച് ഉടമ ബി.ആർ ഷെട്ടിയാണ് ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.
ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് രണ്ടാമൂഴം പ്ലാൻ ചെയ്തിരിക്കുന്നത്.
ഭാരതീയ പുരാണ ഇതിഹാസമായ മഹാഭാരതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് എം.ടി രണ്ടാമൂഴത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.അടുത്ത വർഷം പകുതിയിലാകും ചിത്രീകരണം ആരംഭിക്കുക.ഭീമന്റെ ആത്മസംഘർഷങ്ങളും ആത്മനൊമ്പരങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയ പശ്ചാത്തലം. രണ്ടു ഭാഗങ്ങളായാകും ചിത്രം റിലീസ് ചെയ്യുക.
തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളിതുടങ്ങിയ ഭാഷകളിൽ നിന്നും കൂടാതെ ഹോളിവുഡിൽ നിന്നുമുള്ള അഭിനേതാക്കളും ചിത്രത്തിൽ എത്തുന്നു എന്നതും പ്രത്യേകതയാണ്. രണ്ട് വർഷത്തോളമായി ചിത്രത്തിന്റെ പ്രി പ്രെഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.ശ്രീകുമാർ മേനോൻ ചിത്രമായ ഒടിയൻ ഓണത്തിന് പ്രദർശനത്തിന് എത്തുമെന്നും അറിയുന്നു.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...