
Malayalam
അടിപതറി ദേ കിടക്കുന്നു രഹ്ന ഫാത്തിമ; ലാപ്ടോപ്പിനായി പൊലീസ്,ഇനി രഹ്നയ്ക്ക് രക്ഷയില്ല!
അടിപതറി ദേ കിടക്കുന്നു രഹ്ന ഫാത്തിമ; ലാപ്ടോപ്പിനായി പൊലീസ്,ഇനി രഹ്നയ്ക്ക് രക്ഷയില്ല!

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരുന്നത് രെഹ്ന ഫാത്തിമയായിരുന്നു.മകനെകൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിച്ചതും പോരാ അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുമായിരുന്നു ഭവതി. പണി കിട്ടുമെന്ന് പാവം കരുതിയില്ല.പ്രശ്നം ഗുരുതരമായി ചർച്ചയായി ഒടുവിൽ ദാ കേസുമായി..ഇപ്പോള്‍ ദേ ജാമ്യമില്ലാ കേസില്‍ പെട്ടിരിക്കുകയാണ് വീര നായിക.ഇപ്പോളിതാ രഹ്നാഫാത്തിമയുമായി പോലീസ് പനമ്പള്ളിനഗറിൽ ഇവർ താമസിച്ചിരുന്ന ബിഎസ്എൻഎൽ ക്വാർട്ടേഴ്സിലെത്തി തെളിവെടുപ്പു നടത്തിയ വിവരമാണ് പുറത്തുവരുന്നത്. വിഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്യുന്നതിന് ഉപയോഗിച്ച ലാപ്ടോപ് കണ്ടെത്തുന്നതിനായിരുന്നു തെളിവെടുപ്പ്.
ഇന്നലെ രഹ്നയെ മൂന്നു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി ഒരു ദിവസത്തേക്കാണ് നൽകിയത്. ലാപ്ടോപ് മാത്രമേ വീണ്ടെടുക്കാനുള്ളൂ എന്നതിനാൽ ഒരു ദിവസം മതിയാകുമെന്ന് നിരീക്ഷിച്ചായിരുന്നു കോടതി നടപടി. ലാപ്ടോപ് വീട്ടിലുണ്ടെന്നും എടുത്തു നൽകാമെന്നും രഹ്ന കോടതിയിൽ അറിയിച്ചിരുന്നു. പൊലീസ് രഹ്നയെ ഇന്നു വൈകിട്ട് അഞ്ചു മണിക്ക് കോടതിയിൽ ഹാജരാക്കി ജയിലേക്ക് അയയ്ക്കും.
അതേസമയം മക്കള്‍ നെഞ്ചില്‍ ചിത്രം വരച്ചതിന്റെ പേരില്‍ ഇപ്പോള്‍ കേസും കോലാഹലവുമായി വരുന്നത് വര്‍ഗീയ കോമരങ്ങളെന്ന് രഹ്ന ഫാത്തിമയുടെ വിശദീകരണം. എന്റെ ശരീരവും എന്റെ പേരുമാണ് ഒരു വിഭാഗത്തിന്റെ പ്രശ്നം. മക്കള്‍ വരച്ചപ്പോള്‍ മാത്രമല്ല, ജെസ്ല മാടശേരി തന്റെ ശരീരത്ത് ബോഡി ആര്‍ട് ചെയ്തപ്പോഴും ഇതേ മുറവിളി ഉയര്‍ന്നിരുന്നു. ശരീരം എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണമാണെന്നു ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. സംശയമുള്ളവര്‍ക്ക് അന്നത്തെ വിഡിയോ എടുത്തു നോക്കിയാല്‍ അതിന്റെ കമന്റുകള്‍ കാണാം. ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാല്‍ അതില്‍ അശ്ലീലം കാണുന്നവര്‍ അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണെന്നാണ് രഹ്ന വ്യക്തമാക്കുന്നത്.
നഗ്നശരീരത്തില് മകനെക്കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തില്‍ ആദ്യം പരാതി ലഭിച്ചത് തിരുവല്ല പൊലീസ് സ്റ്റേഷനിലാണ്. തൊട്ടു പിന്നാലെ സൈബര്‍ ഡോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് എറണാകുളം സൗത്ത് പൊലീസ് കേസെടുക്കുകയും രഹ്നയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തു. ഇതോടെയാണ് രഹ്നയ്ക്ക് കുരുക്ക് മുറുകിയത്.
about rehna fathima
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...
സിനിമയെ കഴിഞ്ഞ 48 വർഷമായി ഒരു ധ്യാനമായി, തപമായി കൊണ്ടുനടക്കുകയാണ് മമ്മൂട്ടി. ഇന്നും ഒരു പുതുമുഖനടൻറെ ആവേശത്തോടെയാണ് ഓരോ കഥാപാത്രത്തിലേക്കും അദ്ദേഹം...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...