ലേഡി സൂപ്പർ സ്റ്റാർ എന്നാണ് നയൻതാരയെ അറിയപ്പെടുന്നത്. തമിഴിലും തെലുങ്കിലും, മലയാളത്തിലും തനെതായ സ്ഥാനം സിനിമ മേഖലയിൽ ഉറപ്പിച്ചു കഴിഞ്ഞു. ഇന്ന് സൗത്ത് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിയും നയന്‍താര തന്നെയാണ്. എന്നാല്‍ ആ പ്രതിഫലത്തുക കേട്ട് ഞെട്ടിയിരിയ്ക്കുകയാണ് തെലുങ്ക നിര്‍മാതാക്കള്‍. അന്ധദും എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ചിത്രത്തിലേക്ക് നയന്‍താരയെ ക്ഷണിച്ചിരുന്നുവത്രെ. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍ ആവശ്യപ്പെട്ട പ്രതിഫലം താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു
മോഹന്‍രാജ സംവിധാനം ചെയ്ത അന്ധദു എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്കില്‍ നിതിനാണ് നായകനായി എത്തുന്നത്. ചിത്രത്തില്‍ തബു അവതരിപ്പിച്ച വില്ലത്തി വേഷത്തിലേക്കാണ് നയന്‍താരയെ സമീപിച്ചത്. എന്നാല്‍ നയന്‍ ആവശ്യപ്പെട്ടത് നായകന് നിതിനെക്കാള്‍ ഉയര്‍ന്ന പ്രതിഫലമായിരുന്നുവത്രെ. അത് താങ്ങാന്‍ കഴിയില്ല എന്ന് നിര്‍മാതാക്കള്‍ ബോധ്യപ്പെടുത്തി. നയന്‍താരയെ തന്നെ വില്ലത്തിയായി സങ്കല്‍പ്പിച്ചായിരുന്നു ചിത്രത്തിന്റെ റീമേക്ക് ആലോചിച്ചിരുന്നത്. അത്രയധികം ഗ്രേസുള്ള കഥാപാത്രമാണത്. എന്നാല്‍ നയന്‍താരയുടെ പ്രതിഫലം താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ കഥാപാത്രത്തിനായി രമ്യ കൃഷ്ണയെ സമീപിച്ചു. രമ്യ സമ്മതം അറിയിക്കുകയും ചെയ്തു. ലോക്ക് ഡൗണ്‍ കഴിഞ്ഞാലുടന്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് ആലോചിക്കുന്നത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...