
Malayalam
‘റെസ്റ്റ് ഇന്‍ പീസ് വിങ് കമാന്‍ഡര്‍ സാത്തേ’അദ്ദേഹത്തെ വ്യക്തിപരമായി അറിയാമെന്നതില്‍ അഭിമാനമുണ്ട്!
‘റെസ്റ്റ് ഇന്‍ പീസ് വിങ് കമാന്‍ഡര്‍ സാത്തേ’അദ്ദേഹത്തെ വ്യക്തിപരമായി അറിയാമെന്നതില്‍ അഭിമാനമുണ്ട്!

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്, ലാന്‍ഡിങ്ങിനിടെ തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തേയെ അനുസ്മരിച്ച് നടന് പൃഥ്വിരാജ്. ‘റെസ്റ്റ് ഇന്‍ പീസ് വിങ് കമാന്‍ഡര്‍ (റിട്ട.)സാത്തേ. അദ്ദേഹത്തെ വ്യക്തിപരമായി അറിയാമെന്നതില്‍ അഭിമാനമുണ്ട്. നമ്മുടെ സംസാരങ്ങള്‍ എന്നും ഓര്‍ക്കും സാര്‍’- പൃഥ്വിരാജ് കുറിച്ചു. മറ്റൊരു പോസ്റ്റില്‍ രാജമല ഉരുള്‍പ്പൊട്ടല്‍ അപകടത്തില്‍ മരിച്ചവര്‍ക്കും കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവര്‍ക്കുള്ള അനുശോചനവും പൃഥ്വിരാജ് രേഖപ്പെടുത്തി.
കനത്തെ മഴയെ തുടര്‍ന്ന് ലാന്‍ഡിങ്ങിന് ശ്രമിക്കവേയാണ് ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍ പെട്ടത്. വിമാനത്തിന്റെ രണ്ട് പൈലറ്റുമാരടക്കം 19 പേരാണ് മരിച്ചത്. ജീവനക്കാരടക്കം 191 പേര് വിമാനത്തിലുണ്ടായിരുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
എയര്‍ ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്ബ് വ്യോമസേന കമാന്‍ഡറായിരുന്ന സാത്തേ നിരവധി തവണ സൈനിക വിമാനങ്ങള്‍ പറത്തി അനുഭവ സമ്ബത്തുള്ളയാളാണ്. ബോയിങ് 737 വിമാനങ്ങള്‍ വരെ പറത്തി പരിചയമുള്ള സാത്തേ മികവിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. വ്യോമസേനയില്‍ 12 വര്‍ഷത്തെ സേവനത്തിന് ശേഷം വളണ്ടറി റിട്ടയര്‍മെന്റ് എടുത്താണ് ക്യാപ്റ്റന്‍ ദീപക് വി സാത്തേ എയര്‍ ഇന്ത്യയില്‍ പ്രവേശിച്ചത്. വ്യോമസേനക്ക് വേണ്ടി എയര്‍ബസ് 310എയും സാത്തേ പറത്തിയിട്ടുണ്ട്. എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്ന് മികവിനുള്ള സ്വോഡ് ഓഫ് ഹോണര്‍ ബഹുമതിയും ലഭിച്ചു.
about prithviraj
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...