
Malayalam
അൻവർ റഷീദ് – ഫഹദ് ഫാസിൽ ചിത്രം ട്രാൻസ് ടൊറന്റോ ഇന്ത്യൻ ഇന്റർനാഷണൽ ഫെസ്റ്റിവലിലേക്ക്!
അൻവർ റഷീദ് – ഫഹദ് ഫാസിൽ ചിത്രം ട്രാൻസ് ടൊറന്റോ ഇന്ത്യൻ ഇന്റർനാഷണൽ ഫെസ്റ്റിവലിലേക്ക്!
Published on

അൻവർ റഷീദ് – ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ട്രാൻസ് ടൊറന്റോ ഇന്ത്യൻ ഇന്റർനാഷണൽ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തെലുങ്ക് ചിത്രം ‘ജഴ്സി’, തമിഴ് ചിത്രം ‘കൈതി’, ഹിന്ദി ചിത്രം ‘സൂപ്പർ 30’ എന്നിവയാണ് ഇന്ത്യയിൽ നിന്നും മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് ചിത്രങ്ങൾ. ഓഗസ്റ്റ് 9 മുതൽ 15 വരെയാണ് ചലച്ചിത്രമേള. റിലീസിന് മുൻപ് തന്നെ ഏറെ വാർത്താപ്രാധാന്യം നേടിയ ഒരു ചിത്രമാണ് ട്രാൻസ്. ഫഹദും നസ്രിയയും വിവാഹിതരായത്തിന് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്.
ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്, ഗൗതം വാസുദേവ് മേനോന്, നസ്രിയാ നസിം, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന് നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദ് ആണ്. സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്. രാജമാണിക്യം, അണ്ണൻതമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ നിരവധി ഹിറ്റുകൾ ആണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുങ്ങിയത്.
about trans movie
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...