
Malayalam
തമിഴ് നടി വിജയലക്ഷ്മിയുടെ ആരോഗ്യ നിലയില്‍ പുരോഗതി!
തമിഴ് നടി വിജയലക്ഷ്മിയുടെ ആരോഗ്യ നിലയില്‍ പുരോഗതി!

സമൂഹമാധ്യമ അധിക്ഷേപത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച തമിഴ് നടി വിജയലക്ഷ്മിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. മജിസ്ട്രേട്ട്, ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി.
നാം തമിഴര്‍ കക്ഷി നേതാവും സംവിധായകനുമായ സീമാന്‍, നാടാര്‍ സമുദായ നേതാവായ ഹരി നാടാര്‍ എന്നിവര്‍ക്കെതിരെ ആരോപണവുമായാണ് വിജയലക്ഷ്മിയുടെ അവസാന വിഡിയോ. തൊട്ട് പിന്നാലെ രക്തസമ്മര്‍ദത്തിനുള്ള മരുന്ന് അമിതമായി കഴിച്ച നിലയില്‍ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിവാഹ വാഗ്ദാനം നല്കി സീമാന്‍ പീഡിപ്പിച്ചതായി നേരത്തെ വിജയലക്ഷ്മി ആരോപിച്ചിരുന്നു. ഇതോടെ സീമാന്‍, ഹരി നാടാര്‍ എന്നിവരുടെ അനുയായികള്‍ തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തെന്ന് നടി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഇത് താങ്ങാന്‍ വയ്യാതെയാണ് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് .ഞായറാഴ്ചയാണ് സംഭവം.
about vijaya lekshmi
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...