മലയാള സിനിമയില്‍ അമ്മ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയായ താരമാണ് കവിയൂര്‍ പൊന്നമ്മ. മമ്മൂട്ടിയുടെ ഒരു സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ തന്റെ അമ്മ വേഷം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് കവിയൂര്‍ പൊന്നമ്മ തുറന്നു പറഞ്ഞത് വീണ്ടും ശ്രദ്ധേയമാവുന്നു
‘മമ്മൂട്ടിയുടെ ‘സുകൃതം’ എന്ന സിനിമയിലെ തന്റെ വേഷം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അന്ന് അത്തരം വേഷങ്ങള്‍ ഇനി ചെയ്യരുതെന്ന് പറഞ്ഞ് പലരും കത്ത് വരെ എഴുതിയ കാര്യമാണ് കവിയൂര്‍ പൊന്നമ്മ പറഞ്ഞത്. തനിക്ക് ഒരു അമ്മ ഇമേജ് ഉണ്ട്, അതില്‍ നിന്ന് പുറത്ത് കടക്കുന്നത് പ്രേക്ഷകര്‍ക്ക് ഇഷ്ടമില്ല. ഓപ്പോള് എന്ന സിനിമയില്‍ അഭിനയിച്ച കഥാപാത്രവും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ല, വാല്സല്യനിധിയായ അമ്മയെ കാണാനാണ് പ്രേക്ഷകര്‍ക്ക് താല്പര്യം എന്നുമാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്.
മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടികൊടുത്ത സിനിമയാണ് സുകൃതം.
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...