Connect with us

സൂര്യ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ അടുത്ത മാസം തന്നെ വിവാഹം നടത്താന്‍ ഞാന്‍ തയാറായി; സൂര്യ ജ്യോതിക പ്രണയം ഇങ്ങനെ…

Tamil

സൂര്യ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ അടുത്ത മാസം തന്നെ വിവാഹം നടത്താന്‍ ഞാന്‍ തയാറായി; സൂര്യ ജ്യോതിക പ്രണയം ഇങ്ങനെ…

സൂര്യ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ അടുത്ത മാസം തന്നെ വിവാഹം നടത്താന്‍ ഞാന്‍ തയാറായി; സൂര്യ ജ്യോതിക പ്രണയം ഇങ്ങനെ…

തെന്നിന്ത്യന്‍ ചലിച്ചിത്ര പ്രേമികളുടെ ഇഷ്ടജോഡിയാണ് സൂര്യയും ജ്യോതികയും. താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകര്‍ക്ക് ആഘോഷമാണ്.
സൂര്യ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ പെട്ടെന്നു തന്നെ സമ്മതം മൂളുകയായിരുന്നുവെന്ന് ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ ജ്യോതിക പറയുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതോടൊപ്പം സിനിമയിലേക്കുള്ള തന്റെ രണ്ടാമത്തെ വരവിലാണ് നോ പറയാന്‍ ശീലിച്ചത് എന്ന് താരം പറയുന്നു.

വിവാഹം എന്റെ വലിയ സന്തോഷം.എനിക്ക് ഷൂട്ടിങ് ഇഷ്ടമല്ല. പത്തു വര്‍ഷം ഞാനത് ചെയ്തു. എല്ലാ ദിവസം സെറ്റില്‍ പോയി രാവിലെ മുതല്‍ വൈകുന്നേരം വരെ അവിടെ ചെലവഴിച്ചു. അവസാനം എനിക്കു തന്നെ മടുത്തു. താല്‍പര്യം നഷ്ടപ്പെട്ടു. പണം ഉണ്ടാക്കി. വിവാഹം വലിയ സന്തോഷമായിരുന്നു. സൂര്യ എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ രണ്ടാമതു ആലോചിക്കാതെ ഞാന്‍ പെട്ടന്നു തന്നെ സമ്മതം മൂളി. വീട്ടുകാര്‍ കൂടി സമ്മതിച്ചപ്പോള്‍ അടുത്ത മാസം തന്നെ വിവാഹം നടത്താന്‍ ഞാന്‍ തയാറാകുകയായിരുന്നു. അധികം ആലോചന ഒന്നും വേണ്ടി വന്നില്ല. അത്രയ്ക്കും സന്തോഷമായിരുന്നു എനിക്ക്.

ചില സിനിമകളോട് നോ പറയാന്‍ പഠിക്കണം..ചില സിനിമകളോട് നോ പറയണം. അത് പറയാന്‍ നമ്മള്‍ പഠിക്കേണ്ടതുണ്ട്. ആ സമയത്ത് അതൊരു വലിയ സിനിമ ആകാം. നമുക്ക് ബഹുമാനം ഇല്ലാത്ത വേഷമാണെങ്കില്‍ അതിനോട് നോ പറയണം. എനിക്കറിയാം, അതൊരു വിഷമം പിടിച്ച തീരുമാനമാണ്. നിരവധി ചിത്രങ്ങളില്‍ ഞാന്‍ അങ്ങനെ തീരുമാനിച്ചിട്ടുണ്ട്. എനിക്ക് അങ്ങനെ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. അതൊരു ഭാഗ്യം കൂടിയാണ്. ബിഗ് ബജറ്റ് സിനിമകളിലെ അത്തരം അവസരങ്ങള്‍ ഞാന്‍ വേണ്ടെന്നു വച്ചിട്ടുണ്ട്. ഞാന്‍ പണത്തിനു വേണ്ടിയല്ല ജോലി ചെയ്യുന്നത്. കുഞ്ഞുങ്ങളെ വീട്ടില്‍ വിട്ടിട്ടാണ് ഞാന്‍ പോകുന്നത്. ആ സമയം അത്രയും വിലപ്പെട്ടതാണ്. അങ്ങനെ ചെയ്യണമെങ്കില്‍ അതിനുള്ള മൂല്യം അതിനുണ്ടാകണം. അത്തരം സിനിമകളാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്.

എന്റെ രണ്ടാമത് വരവിലാണ് ഞാന്‍ നോ പറയാന്‍ ശീലിച്ചു തുടങ്ങിയത്. ആദ്യം അങ്ങനെയായിരുന്നില്ല. കഥ പോലും കേള്‍ക്കാതെ ഞാന്‍ കരാറില്‍ ഒപ്പു വയ്ക്കും. പകുതി സിനിമകളുടെ മാത്രമേ ഞാന്‍ കഥ കേട്ടിട്ടുള്ളൂ. ഇപ്പോള്‍ സിനിമകള്‍ക്ക് സമ്മതം മൂളുന്നതിന് മുന്‍പ് ആലോചിക്കും. പ്രേക്ഷകരുടെ പ്രതീക്ഷ എന്താണ്? ഒരു സ്ത്രീ എന്ന നിലയില്‍ ഏതൊക്കെ തരത്തിലുള്ള വേഷം ഞാന്‍ ചെയ്യണം? സ്ത്രീകള്‍ക്ക് അഭിമാനം തോന്നുന്ന വേഷങ്ങള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഭക്ഷണമേശയിലാണ് വിമര്‍ശനങ്ങള്‍ വരിക..കുടുംബത്തിലെ എല്ലാവരും സിനിമയെക്കുറിച്ച്‌ അഭിപ്രായങ്ങള്‍ പറയും. ഡൈനിംഗ് ടേബിളാണ് അതിനുള്ള ഇടം. മേശയ്ക്കു ചുറ്റുമിരുന്ന് എല്ലാവരും സംസാരിക്കും. ഉള്ള കാര്യങ്ങള്‍ അതുപോലെ തുറന്നു പറയും. വളരെ മനോഹരമായ ഇഴയടുപ്പങ്ങളാണ് അത്. എല്ലാവരും സിനിമയിലുണ്ട്. എല്ലാവര്‍ക്കും പറയാന്‍ നിര്‍ദേശങ്ങളുണ്ടാകും.സൂര്യ ആ ചിത്രം ഏറ്റെടുക്കും.എനിക്ക് ഇത്തരത്തില്‍ വേഷങ്ങള്‍ വരുന്നതു കണ്ടിട്ട് ഞങ്ങള്‍ രണ്ടുപേര്‍ക്കും വലിയ അല്‍ഭുതമാണ്. സൂര്യ വളരെ പിന്തുണയ്ക്കുന്ന വ്യക്തിയാണ്. നിര്‍മാതാവിന്റെ കാര്യം എന്തെങ്കിലും പറയുന്നതിനെ മുന്‍പെ, സൂര്യ പറയും ഈ ചിത്രം റ്റുഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് വിതരണം ചെയ്യാമെന്ന്. ചിത്രത്തിന്റെ പബ്ലിസിറ്റി അദ്ദേഹം തന്നെ ഏറ്റെടുക്കും. എന്നെ ഏറ്റവും നല്ല രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

ഒരു ചിത്രം ചെയ്യുന്നതും അതു റിലീസ് ചെയ്യുന്നതും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. റിലീസിംഗ് വലിയൊരു ജോലിയാണ്. ഞാന്‍ ചെയ്യുന്നത് ചെറിയ പടങ്ങളാണ്. ഓരോ ആഴ്ചയും അത്തരത്തില്‍ ഒരു പക്ഷേ, പത്തു സിനിമകളാവും ഇറങ്ങുക. സൂര്യ ഞങ്ങള്‍ക്കു പിന്തുണ നല്‍കി കരുത്തായി നില്‍ക്കും. റിലീസിങ്ങിന്റെ സമയത്ത് സൂര്യയുടെ മുഴുവന്‍ പിന്തുണയും എനിക്കുണ്ട്. അതു തുറന്നു പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. എന്റെ ഇത്തരം കാര്യങ്ങള്‍ അദ്ദേഹത്തിനും സന്തോഷമാണ്. ഈ അവസരങ്ങളില്‍ ഞങ്ങള്‍ക്കിരുവര്‍ക്കും അത്ഭുതമാണ്. സന്തോഷമാണ്. എല്ലാ കാര്യത്തിലും ഞങ്ങളൊരുമിച്ചാണ്.

ഇടവേളകള്‍ പ്രശ്‌നമല്ല, സിനിമ എന്റെ പേരില്‍ ഉണ്ടാവണം.സിനിമയില്‍ വലിയ ഇടവേളകള്‍ സംഭവിക്കാം. എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. 36 വയതിനിലെ എന്ന ചിത്രത്തിനു ശേഷം ഞാന്‍ വെറുതെ ഇരുന്നു. എന്നാല്‍ അതിനു ശേഷം നാചിയാര്‍ വന്നു. മണിരത്‌നത്തിന്റെ സിനിമ വന്നു. ഇപ്പോള്‍ നിറയെ സിനിമകള്‍ വരുന്നു. എല്ലാ കാര്യങ്ങളും നമുക്ക് തീരുമാനിച്ചുറപ്പിച്ച്‌ ചെയ്യാന്‍ കഴിയില്ല. ഒരു ഹിറ്റ് ചിത്രത്തിന്റെ ഭാഗമായെന്നു പറയുന്നതിനെക്കാള്‍ ഈ ചിത്രം എന്റെ പേരില്‍ ഓടി എന്നു പറയുന്നതിലാണ് എന്റെ സന്തോഷം. ഇതൊക്കെ മനസില്‍ വച്ചാണ് ഞാനിപ്പോള്‍ സിനിമ ചെയ്യുന്നത്.

ഒരു കോമഡി പടം ചെയ്യണം.തമാശ പടം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ഉര്‍വശിയൊക്കെ ചെയ്തിട്ടുള്ളതു പോലെ മുഴുനീളന്‍ കോമഡി കഥാപാത്രം. എനിക്കിഷ്ടമുള്ള ഒരു മേഖലയാണിത്. അതെനിക്ക് നന്നായി ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്തരത്തിലൊരു വേഷം ഞാനിതു വരെ ചെയ്തിട്ടില്ല.

about surya jyothika

More in Tamil

Trending

Recent

To Top