Connect with us

ഇരുപതിലേറെ തവണ താന്‍ ആത്മഹത്യയെ കുറിച്ച്‌ ചിന്തിച്ചിരുന്നുവെന്ന് പൊന്നമ്ബലം!

Tamil

ഇരുപതിലേറെ തവണ താന്‍ ആത്മഹത്യയെ കുറിച്ച്‌ ചിന്തിച്ചിരുന്നുവെന്ന് പൊന്നമ്ബലം!

ഇരുപതിലേറെ തവണ താന്‍ ആത്മഹത്യയെ കുറിച്ച്‌ ചിന്തിച്ചിരുന്നുവെന്ന് പൊന്നമ്ബലം!

ഇരുപതിലേറെ തവണ താന്‍ ആത്മഹത്യയെ കുറിച്ച്‌ ചിന്തിച്ചിരുന്നുവെന്ന് പൊന്നമ്ബലം.
കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രയില്‍ ചികിത്സയിലായിരുന്നു പൊന്നമ്ബലം ദിവസങ്ങള്‍ക്ക് മുന്‍പാണ് വീട്ടില്‍ തിരിച്ചെത്തിയത്. . നടന്റെ ആശുപത്രിവാസവും സാമ്ബത്തിക നിലയും മനസ്സിലാക്കിയ ശരത് കുമാര്‍, രജനികാന്ത്‌ തുടങ്ങിയ പല താരങ്ങളും നടനെ സാമ്ബത്തികമായി സഹായിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് മടങ്ങി വീട്ടിലെത്തിയ ശേഷം നല്‍കിയ ഒരു അഭിമുഖത്തിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുപതിലേറെ തവണ താന്‍ ആത്മഹത്യയെ കുറിച്ച്‌ ചിന്തിച്ചിരുന്നു എന്ന് നടന്‍ വെളിപ്പെടുത്തിയത്.

മൂന്നാം മുറ, ഓര്‍ക്കാപ്പുറത്ത്, കമ്ബോളം, ദ വാറന്റ്, പ്രജാപതി, ആട് 2 എന്നീ സിനിമകളിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിച്ച പൊന്നമ്ബലം തനിക്ക് സിനിമയില്‍ നിന്ന് പണം സമ്ബാദിക്കാന്‍ കഴിഞ്ഞില്ല എന്ന് പറയുന്നു. മക്കള്‍ക്ക് വേണ്ടി ഒന്നും സമ്ബാദിച്ചിട്ടില്ല. തുടര്‍ന്നുള്ള ചികിത്സയ്ക്കോ താമസിക്കാന്‍ സ്വന്തമായി ഒരു വീടോ ഉണ്ടാക്കിയിട്ടില്ല. സിനിമ സംഘട്ടന യൂണിയനില്‍ നിന്ന് ആരും തന്നെ തിരിഞ്ഞു നോക്കാത്തതില്‍ സങ്കടമുണ്ടെന്നും, യൂണിയനില്‍ തന്റെ റിട്ടയര്‍മെന്റ് ഫണ്ടിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊന്നമ്ബലം പറയുന്നു.

about actor ponnambalm

Continue Reading
You may also like...

More in Tamil

Trending