
News
കൊവിഡ് നെഗറ്റീവായി എന്ന വാര്‍ത്ത വ്യാജം;വാര്‍ത്ത തെറ്റാണ്, നിരുത്തരവാദപരമാണ്, വ്യാജവും തെറ്റായതുമാണ്!
കൊവിഡ് നെഗറ്റീവായി എന്ന വാര്‍ത്ത വ്യാജം;വാര്‍ത്ത തെറ്റാണ്, നിരുത്തരവാദപരമാണ്, വ്യാജവും തെറ്റായതുമാണ്!
Published on

ബച്ചന് കൊവിഡ് നെഗറ്റീവായി എന്ന വാര്‍ത്ത കുറച്ചു മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ഒരു ദേശിയ മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത് . എന്നാല്‍ ആ വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞ് രംഗത്ത വന്നിരിക്കുകയാണ് അമിതാഭ് ബച്ചൻ.
ടൈംസിന്റെ ട്വിറ്റര്‍ പേജില്‍ വന്ന വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് അമിതാഭ് ബച്ചന് വാര്‍ത്തയുടെ നിജസ്ഥിതി അറിയിച്ചത്. ഈ വാര്‍ത്ത തെറ്റാണ്, നിരുത്തരവാദപരമാണ്, വ്യാജവും തെറ്റായതുമാണ്.. കള്ളത്തരമാണ് എന്ന് ബച്ചന് ട്വിറ്ററിലെഴുതി. ബച്ചന്റെ ട്വീറ്റിന് ശേഷം ദേശീയ മാധ്യമം വാര്‍ത്ത തിരുത്തുകയും ചെയ്തു.
ജൂലൈ 11 നാണ് അമിതാഭ് ബച്ചന് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചത്. രോഗ വിവരം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത് അമിതാഭ് ബച്ചന് തന്നെയായിരുന്നു. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമിതാഭ് ബച്ചന്. അമിതാഭ് ബച്ചന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അഭിഷേക് ബച്ചനും ഐശ്വര്യ റായ്ക്കും ആരാധ്യയ്ക്കും കൊവിഡ് 19 പോസിറ്റീവായി.
about amitab bachchan
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...