ബോളിവുഡ് സിനിമാരംഗത്തുളള ദുഷ്പ്രവണതകൾക്കെതിരെ തുറന്നടിച്ച് നടി റിച്ച ഛദ്ദ. ഈ മേഖലയില്‍ ആരേയും വിശ്വസിക്കാനാകില്ല. സ്വന്തം ഏജന്റിനെ പോലും. തനിക്ക് അങ്ങനൊരു അനുഭവമുണ്ടായി. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ അന്നത്തെ ഏജന്റ് പറഞ്ഞത് ഇത് സാധാരണമാണെന്നായിരു ന്നുവെന്നും റിച്ച പറയുന്നു.
കാമുകന് അലി ഫസലിന്റെ അമ്മ മരിച്ചപ്പോള്‍ അദ്ദേഹത്തെ വിളിച്ച് മൃതദേഹത്തിന്റെ ഫോട്ടോ എടുത്ത് നല്കാന് പറഞ്ഞവര്‍ പോലുമുണ്ട് സുശാന്തിന്റെ മരണത്തില്‍ സങ്കടപ്പെടുന്ന പലരും സിനിമകളെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചവരാണെന്നും റിച്ച പറഞ്ഞു. എന്തിന് തനിക്കൊപ്പം കിടക്കാന്‍ കൂട്ടാക്കാത്തതിന് നായികയെ അവസാന നിമിഷം മാറ്റിയവര്‍ പോലുമുണ്ടെന്നും റിച്ച പറയുന്നു. തന്റെ ബ്ലോഗിലൂടെയായിരുന്നു നടിയുടെ തുറന്നു പറച്ചിലുകള്‍. ഇതിനൊക്കെ എതിരെ എഴുതുന്ന മാധ്യമ പ്രവര്‍ത്തകരും മറ്റും ചിലപ്പോള്‍ നമ്മള് ജീവിതത്തില്‍ കാണുന്ന ഏറ്റവും വിഷമുള്ളവാരിയിരിക്കാമെന്നും റിച്ച.
തങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് പറയുന്ന അതേ സിസ്റ്റത്തിന്റെ ഭാഗമായവര്‍ തന്നെയാകാം ചിലരെന്നും താരം ഓര്‍മ്മിപ്പിക്കുന്നു.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...