
News
തമിഴ് സൂപ്പര്‍താരം അജിത്തിന്റെ വീടിന് നേരെ ബോംബ് ഭീഷണി!
തമിഴ് സൂപ്പര്‍താരം അജിത്തിന്റെ വീടിന് നേരെ ബോംബ് ഭീഷണി!

തമിഴ് സിനിമ നടൻ അജിത്തിന്റെ ചെന്നൈയിലെ വീടിനു നേരെ ബോംബ് ഭീഷണി. അജിത്തിന്റെ ഇഞ്ചമ്പാക്കത്തെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് അജ്ഞാതസന്ദേശം ലഭിച്ചതിനെത്തുടർന്ന് പോലീസ് എത്തി തിരച്ചിൽ നടത്തി.
വില്ലുപുരം ജില്ലയിൽ നിന്നുമാണ് ഫോൺ കോൾ ലഭിച്ചതെന്നാണ് ലഭിക്കുന്ന സൂചന. നേരത്തെ നടൻമാരായ രജനീകാന്തിന്റെയും വിജയ് യുടെയും വീടുകളിലും അജ്ഞാത ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. വിജയ്ക്കെതിരെ ഭീഷണി മുഴക്കിയ ആളെ തിരച്ചിലിൽ കണ്ടെത്തുകയും ചെയ്തിരുന്നു. വില്ലുപുരത്തെ ഭുവനേഷ് എന്ന വ്യക്തിയെ അന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭുവനേഷ് തന്നെയാണോ ഫോൺ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...