
Malayalam
നീ ഏതവൻ ആയാലും 24 മണിക്കൂറിനുള്ളിൽ അനുഭവിക്കും..പൊട്ടിത്തെറിച്ച് വീണ നായർ!
നീ ഏതവൻ ആയാലും 24 മണിക്കൂറിനുള്ളിൽ അനുഭവിക്കും..പൊട്ടിത്തെറിച്ച് വീണ നായർ!
Published on

സെലിബ്രറ്റികൾ സോഷ്യൽ മീഡിയയിൽ ചിത്രങ്ങളെ പങ്കുവെക്കുമ്പോൾ അതിനെ വിമർശിക്കുന്നവരും മോശം കമെന്റ് ഇടുന്നവരും ധാരാളമാണ്.അതിൽ പ്രതികരിച്ച് പല നടി നടന്മാരും എത്താറുണ്ട്.ചിലർ നിയമ നടപടിക്കൊരുങ്ങും. വേണ്ടാ വേണ്ടായെന്ന് പറഞ്ഞ് ഒട്ടു മിക്കവരും ഒഴിവാക്കുവാൻ ശ്രമിക്കുമ്പോഴും ഇവർ വീണ്ടും വരും. അപ്പോഴാണ് അത്തരത്തിൽ ഉള്ളവരെ സെലിബ്രിറ്റികൾ സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടുന്നതും സൈബർ പൊലീസിന് മുന്നിൽ എത്തിക്കുന്നതും. അത്തരത്തിൽ ഒരുത്തനെ സമൂഹത്തിന് മുന്നിലേക്ക് തുറന്ന് കാട്ടിയിരിക്കുകയാണ് നടി വീണ നായർ.
മോശമായി കമന്റിട്ടവന്റെ പ്രൊഫൈൽ അടക്കമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. “ഓരോ നെഗറ്റീവ് കമൻസ് കാണുമ്പോഴും പോട്ടെ പോട്ടെ എന്ന് വെക്കും, ഇനി അത് പറ്റില്ല, നീ ഏതവൻ ആയാലും 24 മണിക്കൂറിനുള്ളിൽ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും…” എന്നാണ് വീണ നായർ ക്യാപ്ഷൻ കുറിച്ചിട്ടുള്ളത്. വെള്ളിമൂങ്ങയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച വീണ നായർ ടെലിവിഷൻ രംഗത്തും നിരവധി ആരാധകർ ഉള്ളൊരു നടിയാണ്. ബിഗ് ബോസ്സിൽ പങ്കെടുത്തതോടെ ആരാധകരുടെ എണ്ണത്തിൽ വർദ്ധനവും ഉണ്ടായിട്ടുണ്ട്.
about veena nair
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...