
Malayalam
ആ രണ്ട് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ നഷ്ടപ്പെടുത്തിയത് പ്രിയ; തുറന്നടിച്ച് ചാക്കോച്ചൻ
ആ രണ്ട് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ നഷ്ടപ്പെടുത്തിയത് പ്രിയ; തുറന്നടിച്ച് ചാക്കോച്ചൻ

ചോക്ലേറ്റ് നായകനിൽ നിന്ന് ഡാർക്ക് ചോക്ലേറ്റ് നായകനിലേക്കുള്ള പരിണാമം എന്നാണ് കുഞ്ചാക്കോ ബോബന്റെ മാറ്റത്തെ വിശേഷിപ്പിക്കുന്നത്. മലയാളത്തിലെ നിത്യഹരിത പ്രണയനായകനായ ചാക്കോച്ചൻ വെള്ളിത്തിരയിലെത്തി 20 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും, ഇന്നും മലയാളികള്‍ അദ്ദേഹത്തെ കാണുന്നത് ചോക്ലേറ്റ് പയ്യനായിട്ടാണ്. ‘അനിയത്തിപ്രാവും’ ‘നിറ’വും ‘പ്രിയ’വുമൊക്കെ കുഞ്ചാക്കോ ബോബനിലെ പ്രണയനായകനെ അടിവരയിട്ട സിനിമകളാണ്. അക്കാലത്ത് കോളേജ് സുന്ദരിമാരുടെ ആരാധനാപാത്രവും ഈ നടന് തന്നെയായിരുന്നു. കരിയറിന്റെ ഹൈറ്റ്സില്‍ നില്‍ക്കുമ്പോഴാണ് ആരാധികമാരുടെ മനസ്സു തകര്‍ത്ത് കൊണ്ട് ചാക്കോച്ചന് തന്റെ കൂട്ടുകാരിയും പ്രണയിനിയുമായിരുന്ന പ്രിയയെ വിവാഹം കഴിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടര്‍പരാജയങ്ങള്‍ വന്നപ്പോള്‍ ചാക്കോച്ചന് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. പിന്നീടാണ് നടന് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നത്. ഇതേക്കുറിച്ച് മുന്‍പ് അഭിമുഖങ്ങളിലെല്ലാം ചാക്കോച്ചന് തുറന്നുപറഞ്ഞിരുന്നു. മലയാള സിനിമയില്‍ ഒരു രണ്ടാം വരവ് നടത്തിയാണ് ചാക്കോച്ചന് എന്ന നടന് പ്രേക്ഷകരുടെ പ്രിയങ്കരനായത്. പരാജയങ്ങള്‍ നേരിട്ട സമയത്ത് സിനിമയില്‍ നിന്നും ബ്രേക്കെടുക്കാന്‍ തന്നോട് നിര്‍ദ്ദേശിച്ചത് ഭാര്യ പ്രിയയാണെന്ന് ചാക്കോച്ചന് മുന്‍പ് തുറന്നുപറഞ്ഞിരുന്നു. പരിധി വിട്ടു സിനിമകള്‍ ചെയ്യേണ്ടെന്ന അഭിപ്രായം മാനിച്ച് തനിക്ക് ചില മികച്ച സിനിമകള്‍ അന്ന് നഷ്ടമായിരുന്നെന്നും ചാക്കോച്ചന് പറയുന്നു. സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കണമെന്ന ഭാര്യയുടെ അഭിപ്രായത്തില്‍ സ്വാര്‍ത്ഥയുടെ അംശമുണ്ടോ എന്ന് ഞാന്‍ ഒരിക്കലും ഓപ്പണ്‍ ആയി ചോദിച്ചില്ല.
ഞാന്‍ ഒരു പരിധിയില്‍ കൂടുതല്‍ സിനിമയില്‍ അഭിനയിക്കുന്നത് എന്റെ ഭാര്യയ്ക്ക് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു. എനിക്ക് വന്നിട്ടുളള ചില നല്ല സിനിമകളുടെ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന് ലാല്‍ ജോസിന്റെ ക്ലാസ്മേറ്റ്സ്, ബി ഉണ്ണികൃഷ്ണന്റെ മാടമ്പി പോലെയുളള സിനിമകള്‍. അങ്ങനെയുളള സിനിമകളില്‍ അവസരം കിട്ടിയിട്ടും എനിക്ക് ചെയ്യാന്‍ കഴിയാതെ പോയി.
അത്തരം സിനിമകള്‍ ചെയ്യാന്‍ കഴിയാതെ പോയതിന്റെ ഉത്തരവാദിത്വം എന്റെ ഭാര്യക്ക് ഏറ്റെടുക്കേണ്ടി വരികയും ചെയ്തു. ആളുകള്‍ എപ്പോഴും പ്രിയ കാരണമാണ് ഞാന്‍ സിനിമയില്‍ നിന്നും മാറിനില്‍ക്കുന്നതെന്ന് പറയുമ്പോള്‍ അത് ആള്ക്കാര് ഏന്നെ എത്രത്തോളം ഇഷ്ടപ്പെടുന്നുവെന്ന് മനസിലാക്കിയപ്പോഴാണ് ഞാന്‍ സിനിമയില്‍ ഒരു രണ്ടാം വരവ് നടത്തിയത്. കുഞ്ചാക്കോ ബോബന് പറഞ്ഞു.
തിരിച്ചുവരവില്‍ ട്രാഫിക്ക്, ഓര്‍ഡിനറി, സീനിയേഴ്സ്, റോമന്‍സ്, മല്ലു സിംഗ് തുടങ്ങിയ സിനിമകളുടെ വിജയമാണ് ചാക്കോച്ചന് നിര്‍ണായകമായത്. തുടര്‍ന്ന് മലയാളത്തിലെ താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാളായി ചാക്കോച്ചന് വീണ്ടും മാറിയിരുന്നു. കൈനിറയെ സിനിമകളാണ് പിന്നീട് ഓരോ വര്‍ഷത്തിലും കുഞ്ചാക്കോ ബോബന് ലഭിച്ചത്.
പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച, മിഥുൻ മാനുവൽ സംവിധാനം ചെയ്ത, ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘അഞ്ചാം പാതിരയാണ് ചാക്കോച്ചന്റേതായി എത്തിയ സിനിമ ’ അൻവർ ഹുസൈൻ എന്ന ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തിയത്
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....