
Malayalam
ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു!
ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു!
Published on

ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു. സ്വന്തം വസതിയിൽ വെച്ച് വൈകിട്ട് ആറ് മണിയോടെ ആണ് മരണം സംഭവിച്ചത്. സുധാകര്‍ മംഗളോദയത്തിന് 72 വയസ്സായിരുന്നു. സംസ്ക്കാരം നാളെ രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ജനപ്രിയ നോവലുകളിലൂടെ ഒരു കാലത്ത് മലയാള വായനക്കാരെ ആകര്‍ഷിച്ച എഴുത്തുകാരനാണ്.മംഗളം, മനോരമ തുടങ്ങിയ ആഴ്ചപ്പതിപ്പുകളിലാണ് അദ്ദേഹം കൂടുതലും എഴുതിയിരുന്നത്.നന്ദിനിയോപ്പോൾ, ചാരുലത, ചുറ്റുവിളക്ക്, പാദസരം, ചിറ്റ, നിറമാല തുടങ്ങിയ ജനപ്രിയ നോവലുകളുടെ രചയിതാവ്..
കരിയിലാകാറ്റുപോലെ, നന്ദിനി ഓപ്പോൾ തുടങ്ങിയ സിനിമകളുടെ കഥയും ഇദ്ദേഹത്തിന്റേതാണ്..
കുട്ടിക്കാലത്തു മനസ്സിൽ പതിഞ്ഞ ഒരുപാട് കഥാപാത്രങ്ങൾ നൽകിയ പ്രിയ എഴുത്തുകാരന് ആദരാഞ്ജലികൾ.
1985ല്‍ പുറത്തിറങ്ങിയ വസന്ത സേന, പ്രശസ്ത സംവിധായകന് പി പത്മരാജന്റെ ഹിറ്റ് ചിത്രമായ കരിയിലക്കാറ്റ് പോലെ എന്നിവയ്ക്ക് കഥ എഴുതിയിട്ടുണ്ട്. സുധാകര്‍ പി നായര്‍ എന്ന പേരിലാണ് പത്മരാജന് ചിത്രത്തിന് കഥ എഴുതിയത്. ചിറ്റ, പാദസരം, അവള്, വെളുത്ത ചെമ്പരത്തി, ഗാഥ, കുങ്കുമപ്പൊട്ട്, നീല നിലാവ്, പത്നി, തില്ലാന, ഈറന്‍ നിലാവ്, ചാരുലത, നന്ദിനി ഓപ്പോള്, ശ്യാമ, ഓട്ടുവള, നിറമാല, ചാരുലത, തുലാഭാരം, കുടുംബം, സുമംഗലി, നീലക്കടമ്പ്, ഗൃഹപ്രവേശം, കമല, ചുറ്റുവിളക്ക്, താലി, താരാട്ട് എന്നിങ്ങനെ നിരവധി നോവലുകള്‍ എഴുതിയിട്ടുണ്ട്.
about sudhakaran mangalodhayam
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...