
Tamil
9 സംവിധായകരും താരങ്ങളും ഒന്നിക്കുന്നു ; ‘നവരസ’യുമായി മണിരത്നം
9 സംവിധായകരും താരങ്ങളും ഒന്നിക്കുന്നു ; ‘നവരസ’യുമായി മണിരത്നം

സംവിധായകന് മണിരത്നം നിര്‍മ്മിക്കുന്ന ‘നവരസ’ വെബ്സീരിസില് ഒന്‍പത് സംവിധായകരും പ്രമുഖ താരങ്ങളും ഒന്നിക്കുന്നു. നവരസഭാവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന വെബ് സീരിസിനായി സംവിധായകരായ ബിജോയ് നമ്പ്യര്‍, ജയേന്ദ്ര, സുധ കൊങ്കര തുടങ്ങിയവരാണ് ഒന്നിക്കുന്നത്.
നടന്മാരായ സിദ്ധാര്‍ഥ്, അരവിന്ദ സ്വാമി എന്നിവര്‍ ഈ വെബ് സീരീസിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിയ്ക്കാന്‍ ഒരുങ്ങുകയാണ്. വിജയ് സേതുപതി, സൂര്യ, ജി.വി പ്രകാശ് തുടങ്ങിയ താരങ്ങള്‍ വേഷമിടുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ‘പൊന്നിയിന്‍ സെല്വന്’ എന്ന സ്വപ്നച്ചിത്രത്തിന്റെ അണിയറയിലാണ് മണിരത്നം.
വിക്രം, ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, വിക്രം പ്രഭു, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, അശ്വന് കാകുമാനു, ശരത് കുമാര്‍, പ്രഭു, കിഷോര്‍ തുടങ്ങിയ പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മണിരത്നവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. എ.ആര് റഹ്മാന് സംഗീതം ഒരുക്കുന്നു.
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ജൂലൈ ഏഴ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് ശ്രീകാന്ത്. കഴിഞ്ഞ ദിവസം, മ യക്കുമരുന്ന് കേസിൽ നടൻ അറസ്റ്റിലായ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. എഐഎഡിഎംകെയുടെ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഇപ്പോഴിതാ ലഹരിക്കേസിൽ നടനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്....