
News
ലൂസിഫറിന്റ തെലുങ്ക് പതിപ്പിൽ വിവേക് ഒബ്റോയ്ക്ക് പകരം റഹ്മാൻ!
ലൂസിഫറിന്റ തെലുങ്ക് പതിപ്പിൽ വിവേക് ഒബ്റോയ്ക്ക് പകരം റഹ്മാൻ!

മലയാളി പ്രേക്ഷകരെ ആവേശം കൊള്ളിച്ച മോഹൻലാൽ ചിത്രങ്ങളിൽ ഒന്നായിരുന്നു ലൂസിഫർ.
ഇപ്പോളിതാ ചിത്രം തെലുങ്കിലെത്തുമ്പോൾ വില്ലൻ വേഷത്തിൽ എത്തുക മലയാളത്തിന്റെ പ്രിയതാരം റഹ്മാനായിരിക്കുമെന്നാണ് വാർത്തകൾ വരുന്നത്.നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലെ വില്ലൻ കഥാപാത്രമായ ‘ബോബി’യെ അവതരിപ്പിച്ചത് വിവേക് ഒബ്റോയ് ആയിരുന്നു.
തെലുങ്ക് ലൂസിഫറിൽ നായകവേഷത്തിൽ എത്തുന്നത് ചിരഞ്ജീവിയാണ്. റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നതും ചിരഞ്ജീവി തന്നെയാണ്. എന്നാൽ സംവിധായകൻ ആരാണെന്നതു സംബന്ധിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല. ഒാഗസ്റ്റിൽ ഇതു സംബന്ധിച്ച് വിശദമായ പ്രഖ്യാപനം ഉണ്ടായേക്കും.
മലയാളത്തിൽ വിവേക് ഒബ്റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രിയദർശിനി രാംദാസ് എന്ന മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ ഭാർത്താവായി എത്തിയ കഥാപാത്രത്തിന് ശബ്ദം നൽകിയത് നടൻ വിനീത് ആണ്.
about lucifer
വില്ലൻ വേഷങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി മാറിയ താരമാണ് കോട്ടയം പാല സ്വദേശിയിയായ ചാലി പാല. ചില ചിത്രങ്ങളിൽ ശ്രദ്ധേയമായ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...