ബോളിവുഡ് നടി രേഖയുടെ വീട്ടിലെ സുരക്ഷാ ജീവനക്കാര്‍ക്കും രണ്ട് പാചകക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രേഖ .ക്വാറന്റീനില്‍.ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ താരത്തിന്റെ മുംബൈ ബാന്ദ്രയിലെ വീട് ബി.എം.സി അധികൃതര്‍ സീല്‍ ചെയ്തിരുന്നു. വീട് കണ്ടെയ്ന്‍മെന്‍്റ് സോണായി പ്രഖ്യാപിച്ച് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. ഇപ്പോള്‍ താരം വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്.
അതേസമയം ശനിയാഴ്ച ബോളിവുഡ് താരം അമിതാബ് ബച്ചനും മകന് അഭിഷേക് ബച്ചനും ഐശ്വര്യാ റായി, മകള്‍ ആരാധ്യ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമിതാബ് ബച്ചനും അഭിഷേക് ബച്ചനും മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഐശ്വര്യയും ആരാധയും വീട്ടില്‍ തന്നെ ക്വാറന്റീനിലാണ്.
അമിതാബ് ബച്ചന് നിലവില്‍ താമസിക്കുന്ന ജസ്ല ഉള്‍പ്പെടെ അദ്ദേഹത്തിന്‍െ്റ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകളും സീല്‍ ചെയ്യുകയും അണുവിമുക്തമാക്കുകയും ചെയ്തു. അമിതാബ് ബച്ചന്െ്റ ഭാര്യയും മുതിര്‍ന്ന നടിയുമായ ജയാ ബച്ചനും മകള്‍ ശ്വേതാ ബച്ചനും മക്കളായ നവ്യ നവേലി, അഗസ്ത്യ എന്നിവര്‍ കോവിഡ് നെഗറ്റീവാണ്.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...