
Malayalam
കുട്ടിക്കാലം മുതൽക്ക് തന്നെ ഞാൻ അത് കേൾക്കേണ്ടി വന്നു ; വെളിപ്പെടുത്തലുമായി നടി രശ്മി ബോബന്
കുട്ടിക്കാലം മുതൽക്ക് തന്നെ ഞാൻ അത് കേൾക്കേണ്ടി വന്നു ; വെളിപ്പെടുത്തലുമായി നടി രശ്മി ബോബന്

ബോഡി ഷെയിമിങ് ശരിക്കും അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് താനെന്ന് നടി രശ്മി ബോബന്. മലയാളത്തിലെ ഹിറ്റുസംവിധായകന് ബോബന് ശാമുവലിന്റെ ഭാര്യകൂടിയാണ് രശ്മി ബോബന്. ബോഡി ഷെയിമിങ് ശരിക്കും അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് താനെന്ന് നടി പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രശ്മി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് വിഷമിക്കാറേയില്ല, കാരണം എനിക്ക് അറിയാം ഞാന്‍ എന്താണെന്നും എന്തുകൊണ്ടാണെന്നും.ഒരു ചെവിയില്‍ കൂടി കേട്ട് മറ്റേ ചെവിയില്‍ കൂടി കളയും അത്രയേയുള്ളു. തീരെ മെലിഞ്ഞിരിക്കുന്ന ആള്‍ക്കാരെയും ആളുകള്‍ വെറുതെ വിടില്ല. അവര്‍ ഏത് മാനസിക അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് അവര്‍ക്കല്ലേ അറിയൂ, നമ്മള് മുന്‍വിധികള്‍ മാറ്റി വയ്ക്കുകയാണെന്നും രശ്മി പറഞ്ഞു.
ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്ബോള്‍ത്തന്നെ ആളുകള്‍ ചോദിക്കുമായിരുന്നു മോള് ഏതു കോളജിലാണെന്ന്. പൊതുവേ ആള്‍ക്കാര്‍ക്ക് ഒരു ധാരണയുണ്ട് ഭക്ഷണം ഒരുപാട് കഴിക്കുന്ന ആള്ക്കാര് മാത്രമാണ് വണ്ണം വയ്ക്കുന്നതെന്ന്.
വണ്ണം വയ്ക്കുന്നതിന് പല ഘടകങ്ങള്‍ ഉണ്ട് എന്ന കാര്യം പലരും ഓര്‍ക്കാറില്ല. മാനസിക സമ്മര്‍ദ്ദം, തൈറോയ്ഡ്, കഴിക്കുന്ന മരുന്നുകള്‍, ആരോഗ്യ പ്രശ്നങ്ങള്‍ ഏതു പ്രശ്നത്തിലൂടെ കടന്ന് പോകുന്ന വ്യക്തിയാണെന്നത് ചോദിക്കുന്നവര്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. അവരോട് പറഞ്ഞിട്ടും കാര്യമില്ല.ഞാനിപ്പോള്‍ അതിനെപ്പറ്റി വിഷമിക്കാറില്ല. പണ്ടൊക്കെ ഈ ചോദ്യങ്ങള്‍ വിഷമിപ്പിച്ചിരുന്നു. ആരെക്കണ്ടാലും എന്തെങ്കിലുമൊക്കെ കുറ്റം കണ്ടുപിടിച്ചു പറയുന്ന അവസ്ഥയാണ് പൊതുവേ. മുടി ഉണ്ടെങ്കില്‍ കുഴപ്പം, ഇല്ലെങ്കില്‍ കുഴപ്പം. എന്താണ് കുഴപ്പമില്ലാത്തതെന്ന് മാത്രം മനസ്സിലാകുന്നില്ല. ആള്‍ക്കാരാരും അങ്ങോട്ടും ഇങ്ങോട്ടും സംതൃപ്തരല്ലെന്നാണ് തോന്നുന്നതെന്നും രശ്മി ബോബന് പറയുന്നു.
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...