
Malayalam
ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത സംഭവം;സിനിമാരംഗത്തുള്ള കൂടുതല്‍ പേരുടെ മൊഴിയെടുക്കും!
ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത സംഭവം;സിനിമാരംഗത്തുള്ള കൂടുതല്‍ പേരുടെ മൊഴിയെടുക്കും!

നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സിനിമാരംഗത്തുള്ള കൂടുതല്‍ പേരുടെ മൊഴിയെടുക്കും. തട്ടിപ്പ് സംഘം സ്വര്‍ണക്കടത്തിനായി പല നടീനടന്മാരേയും സമീപിച്ചിട്ടുണ്ടെന്ന വിവര ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
നടി ഷംനാ കാസിമിന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. തിങ്കളാഴ്ച ഹൈദരാബാദില്‍ നിന്നെത്തിയ ഷംന ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുകയാണ്. അതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് ഷംനയുടെ മൊഴി രേഖപ്പെടുത്തുക.
തട്ടിപ്പിന്റെ സൂത്രധാരന്‍ വിദേശത്തായിരുന്നു. നാട്ടിലെത്തിയ ഇയാള്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. രോഗം ഭേദമാകുന്നതിനു അനുസരിച്ചു ഇയാളെ കസ്റ്റഡിയില്‍ എടുക്കും. ഷംന കാസിമിന്റെ രക്ഷിതാക്കളുടെ മൊഴി ഇന്നലെ വീണ്ടും രേഖപ്പെടുത്തി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഷംനയുടേതടക്കമുള്ള താരങ്ങളുടെ ഫോണ്‍ നമ്ബര്‍ തട്ടിപ്പുകാര്‍ക്ക് നല്‍കിയത് പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കരയാണെന്ന് പൊലീസിന് വ്യക്തമായി. ഷാജി പട്ടിക്കര ഉള്‍പ്പെടെ സിനിമ മേഖലയിലെ മൂന്നു പേരുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ധര്‍മജന്റെ മൊഴിയും തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നു.
about shamna kasim
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...