
Malayalam
സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാന്‍ ഭിന്നതകളുടെ സൗഹൃദം
സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാന്‍ ഭിന്നതകളുടെ സൗഹൃദം

ആഷിഖ് അബു ഒരുക്കുന്ന ‘വാരിയംകുന്നന്’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് സഹസംവിധായകന് മുഹ്സിന് പരാരി. സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാന്‍ ‘ഭിന്നതകളുടെ സൗഹൃദം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കേണ്ട സമയം ആയെന്ന്
ഫെയ്സ്ബുക്കില്‍ കുറിച്ചു
മുഹ്സിന് പരാരിയുടെ കുറിപ്പ്:
ഭിന്നാഭിപ്രായമുള്ള ഒരു സുഹൃത്ത് നിങ്ങള്‍ക്കില്ലെങ്കില്‍ നിങ്ങളൊരു മോശം മനുഷ്യനാണ്. എതിരുകള്‍ തമ്മില്‍ കലാപത്തിലേര്‍പ്പെടുന്നതിനേക്കാള്‍ മനോഹരം അവ തമ്മിലുള്ള സര്‍ഗാത്മകമായ കൊടുക്കല്‍ വാങ്ങലുകളാണ്. സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാന്‍ ‘ഭിന്നതകളുടെ സൗഹൃദം ‘(friendship of disagreements) എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഞാനും ആഷിഖും ആ മുദ്രാവാക്യത്തില്‍ യോജിപ്പുള്ള സുഹൃത്തുക്കളാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.
ഒട്ടും തലകുനിക്കാതെ ഇനിയും സൗന്ദര്യാത്മകമായ ഇടപാടുകളിലൂടെ ഒരു മികച്ച ലോകത്തെ ലക്ഷ്യം വച്ച് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് തന്നെ ആഗ്രഹിക്കുന്നു. പ്രതിലോമപരമായ ആശയങ്ങളും വിദ്വേഷപ്രചാരണവും മാത്രം ഉല്പാദിപ്പിക്കുന്ന ഘട്ടത്തില്‍ സൗഹൃദങ്ങളെ തേങ്ങയെന്ന് വിളിച്ച് ഉപേക്ഷിക്കണം എന്ന മറ്റൊരു സുഹൃത്തിന്റെ ആഹ്വാനവും ഇതിനോടൊപ്പം ചേര്‍ത്ത് വക്കുന്നു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...