
Malayalam
ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തിനു തൊട്ട് പിന്നാലെ പേരില്‍ മാറ്റം വരുത്തി മേഘ്ന
ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തിനു തൊട്ട് പിന്നാലെ പേരില്‍ മാറ്റം വരുത്തി മേഘ്ന

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് മേഘ്നാ രാജ്. പത്തു വര്‍ഷത്തെ സൗഹൃദത്തിന് പിന്നാലെയാണ് കന്നഡ നടന് ചിരഞ്ജീവിയും താരവും വിവാഹിതരായത്.
എന്നാല്‍ ദാമ്ബത്യ ജീവിതത്തിന്റെ രണ്ടാം വര്‍ഷത്തിലേക്ക് കടന്നതിന് പിന്നാലെയാണ് ചിരഞ്ജീവിയുടെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ആ വിയോഗം.
നാലുമാസം ഗര്‍ഭിണിയായ മേഘ്ന ചിരുവിന്റെ നെഞ്ചില്‍ വീണ് കരയുന്ന ആ രംഗം ആരാധകരിലും വേദനയുളവാക്കി. ഇന്‍സ്റ്റഗ്രാമില്‍ പേര് മാറ്റിയിരിക്കുകയാണ് മേഘ്ന ഇപ്പോള്‍.
മേഘ്നാരാജ് എന്ന പേര് മേഘ്ന രാജ് സര്‍ജ എന്ന് മാറ്റിയിരിക്കുകയാണ് താരം. ഭര്‍ത്താവ് തന്നെ വിട്ടു പോയപ്പോള്‍ പോലും ആ പേര് തന്റെ പേരിനോട് ചേര്‍ത്ത് പിടിക്കുന്ന മേഘ്നയ്ക്ക് പിന്തുണയുമായി ആരാധകരും രംഗത്തെത്തി. മേഘ്നയ്ക്ക് ചിരുവിനോടുള്ള സ്നേഹം ഇതില്‍നിന്നും വ്യക്തമാവുകയാണ് എന്ന് ആരാധകര്‍ പറയുന്നു.
അതേസമയം ചിരഞ്ജീവി സര്‍ജയുടെ നാലോളം ചിത്രങ്ങളാണ് അണിയറയില്‍ പൂര്‍ത്തിയായി ഇരിക്കുന്നത്. ഇതില്‍ രാജമാര്ത്താണ്ഡമെന്ന ചിത്രത്തില്‍ ചിരുവിന് സഹോദരനും നടനുമായ ധ്രുവ സര്‍ജ ശബ്ദം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ ധ്രുവ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമായി സംസാരിച്ചുവെന്നാണ് സൂചന. ചിത്രത്തിന്റെ ഡബ്ബിങ്ങ് ജോലികള്‍ മാത്രമേ ഇനി അവശേഷിക്കുന്നുള്ളു.
രാം നാരായണന് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ശിവകുമാറാണ്. കഥാപാത്രത്തോട് നീതി പുലര്‍ത്തുമെന്ന് ധ്രുവ സംവിധായകന് ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...