
Malayalam
തെലുങ്ക് സീരിയല്‍ നടന് പ്രഭാകറിന് കൊവിഡ്-19 സ്ഥിരീകരിച്ചു
തെലുങ്ക് സീരിയല്‍ നടന് പ്രഭാകറിന് കൊവിഡ്-19 സ്ഥിരീകരിച്ചു

തെലുങ്ക് സീരിയല്‍ നടന് പ്രഭാകറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നടന് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന് ഓഫ് തെലുങ്ക് ടെലിവിഷന്‍ (AATT) എല്ലാ ടിവി അഭിനേതാക്കളോടും അഭിനയം തല്‍ക്കാലത്തേക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
സൂര്യകാന്തം എന്ന സീരിയലിന്റെ അഭിനയിച്ചു കൊണ്ടിരിക്കവെയാണ് നടന്റെ പരിശോധനാ ഫലം വന്നത്. പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്നാണ് കൊവിഡ് പരിശോധന നടത്തിയത്.
ഷൂട്ടിങ് സംബന്ധിച്ച അസോസിയേഷന് നിലപാട് AATT പ്രസിഡന്റ് വിനോദ് ബാല അംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ഷൂട്ടിങ് സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ നിലവിലുണ്ടെങ്കിലും പുതിയ സാഹചര്യത്തിലാണ് ഷൂട്ടിങ്ങ് അവസാനിപ്പിക്കാന്‍ അസോസിയേഷന് തീരുമാനിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
about prabhakar
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...