
News
നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു
നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു
Published on

പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു. നൂറ്റി ഏഴുവയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം
ഏഴാംവയസില്‍ പാട്ടുമായി കൂട്ടുകൂടിയ പാപ്പുക്കുട്ടി നൂറാംവയസില്‍ കച്ചേരി നടത്തി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം നേടി.
ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന മലയാള ചലച്ചിത്ര-നാടക മേഖലയിലെ പ്രധാനിയായിരുന്നു പാപ്പുക്കുട്ടി ഭാഗവതര്‍. ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴാം വയസ്സില്‍ സംഗീതനാടകത്തിലൂടെയാണ് പാപ്പുക്കുട്ടി ഭാഗവര്‍ അരങ്ങിലെത്തിയത്.
മായ, സമത്വം സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം തുടങ്ങി നിരവധി നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഒരുവര്‍ഷം 290 ഓളം വേദികളില്‍ അവതരിപ്പിക്കപ്പെട്ട നാടകമായിരുന്നു മായ. ഈ നാടകത്തില്‍ പാപ്പുക്കുട്ടി നായകനും തിക്കുറിശ്ശി വില്ലന്‍ വേഷവുമായിരുന്നു അവതരിപ്പിച്ചത്.
പ്രസന്നയാണ് ആദ്യ സിനിമ. ഈ ചിത്രത്തില്‍ അദ്ദേഹം പാടുകയും ചെയ്തിട്ടുണ്ട്. ഗുരുവായൂരപ്പന്,സ്ത്രീഹൃദയം, ഒരാള്‍കൂടി കള്ളനായി, മുതലാളി, വിരുതന് ശങ്കു തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ അഭിനയിച്ചിട്ടുണ്ട്. നൂറാം വയസില്‍ മുംബൈ പൊലീസ് ചിത്രത്തിലും വേഷമിട്ടിരുന്നു. 95-ാം വയസ്സില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പാടിയ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ ‘എന്റടുക്കെ വന്നടുക്കും’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
2024ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ സംവിധായിക ആയിരുന്നു പായൽ കപാഡിയ. നീണ്ട 30 വർഷങ്ങൾക്ക് ശേഷമാണ്...