മലയാളികളെ ഒന്നടങ്കം വേദനിപ്പിച്ച വാർത്തയായിരുന്നു ഇന്നലെ പുറത്തുവന്നത്.സംവിധായകനും തിരക്കഥാ കൃത്തുമായ സച്ചിയുടെ വേർപാട് ഒരിക്കലും നികത്താൻ പറ്റാത്തതാണ്.
സച്ചിയുടെ മരണത്തില്‍ വിതുമ്പുകയാണ് മലയാള സിനിമ പ്രവര്‍ത്തകര്‍ ഒന്നടങ്കം. പ്രിയ സുഹൃത്തിന്റെ പെട്ടന്നുണ്ടായ വിടവാങ്ങല്‍ വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് നടന് സുരേഷ് കൃഷ്ണയും മുകേഷും പ്രതികരിച്ചു. ‘മലയാള സിനിമ ഞെട്ടലിലാണ്. മലയാള സിനിമയുടെ നഷ്ടമാണ്. ഈ പ്രായത്തില്‍ ഇങ്ങനെയൊരു സാഹചര്യത്തില്‍ സച്ചി വിട്ടുപോകുന്നത്. വിശ്വസിക്കാന്‍ കഴിയുന്നില്ല ‘. കഥയെഴുതുമ്ബോള് എങ്ങനെ സിനിമയില്‍ വരണമെന്ന ദീര്‍ഘവീക്ഷണമുള്ള അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു അദ്ദേഹമെന്നും മുകേഷ് പ്രതികരിച്ചു.
‘സഹോദരനാണോ സുഹൃത്താണോ അതോ അതിനേക്കാള്‍ വലിയ ബന്ധമാണോ എനിക്ക് സച്ചിയോട് ഉണ്ടായിരുന്നതെന്ന് അറിയില്ല. പരിചയപ്പെട്ട അന്ന്മുതല് എത്രയോ ഓര്‍മ്മകള്‍. പുതിയ സിനിമയുടെ കഥയെക്കുറിച്ച് സംസാരിച്ചിട്ട് രാത്രി ഞാന്‍ ഐസിയുവിലായിരിക്കും. രാവിലെ വിളിക്കാമെന്ന് പറഞ്ഞു. അതായിരുന്നു ഞങ്ങള്‍ക്കിടയിലെ അവസാന സംഭാഷണം. രാവിലെ ഇങ്ങനെയൊരു വാര്‍ത്തയാണ് കേള്‍ക്കുന്നത്. ഞങ്ങളെയെല്ലാം പറ്റിച്ച് അവന് പോയി’- സുരേഷ് കൃഷ്ണ പ്രതികരിച്ചു.
മുകേഷ്, ലാല്‍, സുരേഷ് കൃഷ്ണ തുടങ്ങിയ നടന്മാരും സിനിമ പ്രവര്‍ത്തകരും ആദരാജ്ഞലി അര്‍പ്പിച്ചു. മന്ത്രി വി എസ് സുനില്‍ കുമാര്‍ അടക്കമുള്ള ജന പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും എത്തി. പലരും സച്ചിയുടെ ഓര്‍മയില്‍ വിങ്ങിപൊട്ടി. തുടര്‍ന്ന് മൃതദേഹം സച്ചി താമസിച്ചിരുന്ന തമ്മനത്തെ വീട്ടിലേക്ക് മാറ്റി. നടന്മാരായ പൃഥ്വി രാജ്, സിദ്ധിഖ്, സംവിധയകന് ബി ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഉച്ചകഴിഞ്ഞു നാലു മണിക്ക് രവിപുരം ശ്മശാനത്തില്‍ സംസ്കാരം നടക്കും.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...