
Malayalam
സൗന്ദര്യ ആരാധകരെ വെല്ലുവിളിച്ചു ടോവിനോ തോമസ്..ജിം അഭ്യാസികൾക്കൊരു പുത്തൻ ചലഞ്ച്!
സൗന്ദര്യ ആരാധകരെ വെല്ലുവിളിച്ചു ടോവിനോ തോമസ്..ജിം അഭ്യാസികൾക്കൊരു പുത്തൻ ചലഞ്ച്!

മോളിവുഡിന്റെ പ്രിയങ്കരനായ നടൻ ടോവിനോ തോമസ് പതിവായി ജിമ്മിൽ പോകുമെന്നും ബോഡി ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നതിനായി ഏതറ്റം വരെ പോകുമെന്നുമുള്ള കാര്യം മലയാള സിനിമ ഇൻഡസ്ട്രിയിൽ അങ്ങാടിപ്പാട്ടാണ് .തന്റെ ഫിറ്റ്നസ് പരിശ്രമങ്ങൾ യുവ തലമുറയ്ക്ക് പ്രചോദനമാകത്തക്ക വണ്ണം അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുമുണ്ട് .ഇപ്പോഴിതാ ശീർഷാസനം എന്ന പുത്തൻ ചലഞ്ചുമായി ടോവിനോ ആരാധകരെയും ശരീര സൗന്ദര്യ ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുയാണ് തന്റെ പേർസണൽ ജിമ്മിൽ വിയർത്തൊലിച്ചു ശീര്ഷാസനത്തിൽ നിൽക്കുന്ന ടോവിനോ രസകരമായ അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ….
തന്റെ അസാധാരണ മെയ് വഴക്കത്തിന് നൽകുന്ന ഒരു തെളിവ് കൂടിയാണ് ടോവിനോയുടെ പുതിയ ഫിറ്റ്നസ് ചലഞ്ജ് വീഡിയോ .തലകുത്തനെ നിവർന്നു നിൽക്കുന്ന ശരീരാഭ്യാസമാണ് ശീര്ഷാസനം .ഏകാഗ്രതയും ,അനായാസ മെയ് വഴക്കവും ഒരേ പോലെ ആവശ്യമുള്ള അഭ്യാസങ്ങളിൽ ഒന്നാണിത് .ഈ ലോക്ക് ഡോൺ കാലത്താണ് താനിത് പഠിച്ചെടുത്തത് എന്ന് താരം പറയുന്നു .എന്തായാലും ജിം അഭ്യാസികൾ ഈ ചലഞ്ജ് ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാം.
പ്രായഭേദമന്യേ ആരാധകർ ഉള്ള താരമാണ് ടോവിനോ തോമസ് .ഈ അടുത്ത കാലത്താണ് അദ്ദേഹത്തിന് ഒരു ആൺ കുഞ്ഞു പിറന്നത്.ഇൻഡസ്ടറി ഹിറ്റ് ആയ ഫോറൻസിക് നു ശേഷം പുതിയ പ്രൊജക്റ്റ് ആയ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കഴിഞ്ഞു തീയറ്ററിലെത്താൻ കാത്തു നിൽക്കുകയാണ് ,മിന്നൽ മുരളി ,കറാച്ചി 81 ,അജയന്റെ രണ്ടാം മോഷണം എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങൾ …
about tovino thomas
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരു കാലത്ത് തെന്നിന്ത്യയിലാകെ നിറഞ്ഞ് നിന്നിരുന്ന താരമാണ് മോഹിനി. മഹാലക്ഷ്മി ശ്രീനിവാസൻ എന്നാണ് നടിയുടെ പേര്. അന്ന് താരമുണ്ടാക്കിയ ആരാധക വൃന്ദം...