Malayalam
സിനിമയില്‍ നിന്നും വിട്ടത്തിന് ശേഷമാണ് ജീവിതം ആസ്വദിച്ചത്..ഇനി സിനിമയില്‍ സജീവനാകണം!
സിനിമയില്‍ നിന്നും വിട്ടത്തിന് ശേഷമാണ് ജീവിതം ആസ്വദിച്ചത്..ഇനി സിനിമയില്‍ സജീവനാകണം!
വിവാഹ ശേഷം സിനിമ വിട്ട് നിന്ന സംവൃത സുനിൽ ബിജു മേനോന്‍ ഒപ്പം അഭിനയിച്ച സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും വെള്ളിത്തിരയില്‍ സജീവമായത്.ഇപ്പോളിതാ സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നതിനെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.
നേരത്തെ തന്നെ സിനിമയില്‍ നിന്നും ഒരു ബ്രേക് എടുക്കണമെന്ന തിരുമാനമുണ്ടായിരുന്നു കുടുംബ ജീവിതം ആസ്വദിക്കാന്‍ വേണ്ടിയാണ് ആ തിരുമാനം എടുത്തത്. കുടുംബത്തിന്റെ പിന്തുണയുള്ളത് കൊണ്ടാണ് താന്‍ തിരിച്ചുവന്നത്, സിനിമയില്‍ കണ്ട ശേഷം വലിയ മാറ്റം ഒന്നുമില്ലന്ന് പല പ്രേക്ഷകരും പറഞ്ഞു പക്ഷേ ചെറിയ മാറ്റങ്ങളൊക്കെ തനിക്ക് തോന്നിയെന്നും സംവൃത പറയുന്നു.
സിനിമയില്‍ നിന്നും വിട്ടത്തിന് ശേഷമാണ് ജീവിതം ആസ്വദിച്ചതെന്നും ഇപ്പോള്‍ പാചകം വരെ പഠിച്ചെടുത്തു, ഇനി സിനിമയില്‍ സജീവനാകണമെന്ന് ആഗ്രഹമില്ലാന്നും തന്നെ ആകര്‍ഷിക്കുന്ന കഥയും സംവിധായകനും വന്നാല്‍ ഇതുപോലെ ഇടവേളകള്‍ക്ക് ശേഷം സിനിമ പ്രതീക്ഷിക്കാമെന്നും സംവൃത വ്യക്തമാകുന്നു.
about samvritha sunil