ഇത്തിരി കുശുമ്പും അസൂയയുമെല്ലാമുള്ള തട്ടീം മുട്ടീം സീരിയലിലെ കോകിലയെ മലയാളികൾക്കെല്ലാം വളരെ ഇഷ്ടമാണ്. സ്വന്തം വീട്ടിലും അയലത്തുമെല്ലാം അത്തരത്തിലുള്ള സഹോദരികളെ നമുക്കെളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നതാണ്. സീരിയലുകളിലും സിനിമയിലുമെല്ലാം നിറഞ്ഞു നിൽക്കുമ്പോഴും തന്റെ സ്വകാര്യ ഇഷ്ടമെന്നും യാത്രകളാണെന്ന് വീണ നായർ പറഞ്ഞിരുന്നു.
ബിഗ്ബോസ് മലയാളം രണ്ടാംസീസൺ താത്കാലികമായി നിര്‍ത്തിവെച്ചതോടെ വീണ നേരെ പോയത് അജ്മാനിലേക്കായിരുന്നു. എന്നാല്‍ കൊറോണ കാരണം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ മാസങ്ങള്‍ക്കുശേഷം വീട്ടില്‍നിന്നും പുറത്തിറങ്ങിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് താരം ഇപ്പോള്‍.
ഇന്‍സ്റ്റഗ്രാമില്‍ സജീവമായ വീണ തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നതും ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയാണ്. കണ്ണേട്ടനും അമ്ബുച്ചനുമൊപ്പം സുഹൃത്തിനെ കാണാന്‍ പോയ യാത്രയിലെ ചിത്രങ്ങളും വീഡിയോയുമാണ് താരം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാക്കി ഇട്ടിരിക്കുന്നത്.
മാസങ്ങള്‍ക്കുശേഷം കുടുംബത്തിനൊപ്പം പുറത്തിറങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ട് മൊത്തത്തില്‍ എന്ന കുറിപ്പോടെയാണ് വീണ ചിത്രം പങ്കുവെച്ചത്. അമ്ബുച്ചന് തന്റെ ആനയുമായി കാറിലിരിക്കുന്നതിന്റേയും മറ്റും ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...