സുകുമാരൻ വിട പറഞ്ഞിട്ട് ഇന്ന് 23 വർഷമാകുകയാണ്. .ഒരു ഭർത്താവ് മാത്രമായിരുന്നില്ല ,അദ്ദേഹത്തിൽ നിന്നാണ് തന്റെ ജീവിതം തുടങ്ങുന്നത് പറയുകയാണ് നടി മല്ലിക സുകുമാരൻ. ഒരു പ്രമുഖ മാധ്യമം നടത്തുന്ന പരിപാടിയിലാണ് തന്റെ ഭർത്താവിനെ കുറിച്ചുളള ഓർമകൾ മല്ലിക പങ്കുവെച്ചത്. 49ാം വയസ്സിലായിരുന്നു സുകുമാരന്റെ വിയോഗം. കുടുംബത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. എത്രത്തോളം കുടുബത്തെ ചേർത്ത് നിർത്താൻ കഴിയുമോ അത്രത്തോളം അദ്ദേഹം കുടുംബത്തിനായി ചെയ്തിട്ടുണ്ട്. മറ്റാർക്കെങ്കിലും ഇത്രകണ്ട് കുടുംബത്തെ സ്നേഹിക്കാൻ സാധിക്കുമോ എന്നറിയില്ല. മക്കളൊക്കെ ഇനിയും അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ടെന്ന് മല്ലി സുകുമാരൻ ശ്രീകണ്ഠൻ നായർ ഷോയിൽ പറഞ്ഞു.
അദ്ദേഹം മരിക്കുമ്പോൾ പൃഥ്വിരാജ് 9 ക്ലാസിലും ഇന്ദ്രജിത്ത് 12ാം ക്ലാസിലുമായിരുന്നു. ഇന്ദ്രജിത്തിനെ തമിഴ്നാട്ടിലെ കോളേജിൽ ചേർത്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അദ്ദേഹം പേയതോടെ ജീവിതമേ അവസാനിച്ചു എന്നാണ് കരുതിയത്. നമ്മുടെ ഒരു വലിയ ശക്തി തന്നെ ചോർന്നുപോയത് പോലെയായിരുന്നു. ജീവിതത്തിൽ തളർന്ന് പോകരുതെന്ന് എപ്പോഴും മനസിലുണ്ടായിരുന്നു. അദ്ദേഹം നൽകിയ പാഠങ്ങളിലൂടെയാണ് സുകുമാരൻ സമ്മാനിച്ച വിടവിന് ശേഷവും സ്വയം കരുത്താർജിച്ച് തങ്ങൾ ഇതുവരെയെത്തിയെന്ന് മല്ലികാ സുകുമാരൻ പറയുന്നു.
മക്കളുടെ സിനിമ ഭാവിയെ കുറിച്ച് അദ്ദേഹത്തിന് നല്ല വ്യക്തയുണ്ടായിരുന്നു. മക്കൾ സിനിമയിൽ വരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുൻകൂട്ടി പറഞ്ഞിരുന്നതായും മല്ലിക ഷോയിൽ പറഞ്ഞു. മക്കളുടെ ഭാവിയെ കുറിച്ച് അദ്ദേഹം അന്ന് പറഞ്ഞത് ഇങ്ങനെയാണ്.എവിടെ കൊണ്ടിട്ടാലും ഇവമ്മാർ നാല് കാലേൽ എഴുന്നേറ്റ് വരണം. മക്കൾ സിനിമയിൽ വരാൻ സാധ്യതയുണ്ട്. വന്നോട്ടെ പക്ഷേ സാമാന്യ വിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷം മാത്രമേ ഇവരെ സിനിമയിൽ വരാൻ പാടുള്ളു’- ഇക്കാര്യത്തിൽ അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നുവെന്ന് മല്ലിക കൂട്ടിച്ചേർത്തു. സുകുമാരന്റെ ചരമദിനത്തിൽ അച്ഛന്റെ ഓർമകൾ പങ്കുവെച്ച് പൃഥ്വിരാജും ഇന്ദ്രജിത്തും എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ പേജിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....