മമ്മൂക്ക ചിത്രത്തിൽ ഞാനും പ്രധാന വേഷത്തിലെത്തുന്നു – സൂര്യ .
Published on

മലയാള സിനിമയുടെ താരമാമാങ്കം ഇന്നലെ അന്തപുരിയിൽ നടന്നു. മലയാള സിനിമയുടെ സൂപ്പർ താരങ്ങൾ ഒന്നിച്ചുകൂടിയ വേദിക്ക് തിരുവനന്തപുരം സാക്ഷ്യം വഹിച്ചു . കാര്യവട്ടത്ത് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വച്ചാണ് അമ്മയുടെ പരിപാടി നടന്നത്.
തമിഴ് നടൻ സൂര്യയാണ് ആഘോഷരാവിൽ പ്രധാന അതിഥിയായി എത്തിയത്. മലയാള സിനിമയെ പറ്റിയും കേരളത്തെ പറ്റിയും അദ്ദേഹം വാചാലനായി. വേദിയില്‍ രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം നില്ക്കാന് കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നുവെന്നാണ് സൂര്യ പ്രതികരിച്ചത്.
ഇന്ത്യന്‍ സിനിമയ്ക്ക് പ്രചോദനമാണ് മലയാള സിനിമയെന്നും ഇവിടെ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും സൂര്യ പറഞ്ഞു.
ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും മികച്ച സിനിമകൾ പുറത്തിറങ്ങുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം സിനിമ. ടെക്ക് ഓഫ്, സുഡാനി തുടങ്ങിയവ ഈ അടുത്ത ഇറങ്ങിയ സിനിമകളിൽ അതിനുള്ള ഉദാഹരണമാണ്. ഇത്തരം വ്യത്യസ്ത സിനിമകൾ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി.
തമിഴ് നാട്ടിൽ നിന്ന് നീറ്റ് എൻട്രൻസ് എക്സാം എഴുതാൻ വന്ന 500 പരം വിദ്യാർത്ഥികൾക്ക് സ്വന്തം നാട് പോലെ സംരക്ഷണം നൽകിയ എല്ലാ കേരളമക്കൾക്കും നന്ദി .നിങ്ങളുടെ അകമഴിഞ്ഞ സ്നേഹം നിങ്ങളുടെ നാടിനെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നു ,സൂര്യ പറഞ്ഞു.സൂര്യയും മോഹന്‍ലാലും ചേര്‍ന്ന് മമ്മൂട്ടിക്ക് വിവാഹാശംസകളും നേര്‍ന്നു. മമ്മൂട്ടിയുടെ ഗ്ലാമറിന്റെ രഹസ്യവും സൂര്യ ആരാഞ്ഞു. സൂര്യയുടെ ഈ ചോദ്യത്തെ ആരാധകര്‍ ആവേശത്തോടെയാണ് വരവേറ്റത്. മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം യാത്രയില്‍ സൂര്യയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നും സൂര്യ വെളിപ്പെടുത്തി.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...