Connect with us

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഒരുപോലെ കാണാന്‍ ഉള്ള മനസ്സിന് ഉടമ ആണ് ജഗദീഷ് ചേട്ടന്‍ .. എല്ലാവര്‍ക്കും അതിനു ഉള്ള മനസ്സ് കാണുകയില്ല എന്നത് ആണ് സത്യം!

Malayalam

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഒരുപോലെ കാണാന്‍ ഉള്ള മനസ്സിന് ഉടമ ആണ് ജഗദീഷ് ചേട്ടന്‍ .. എല്ലാവര്‍ക്കും അതിനു ഉള്ള മനസ്സ് കാണുകയില്ല എന്നത് ആണ് സത്യം!

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഒരുപോലെ കാണാന്‍ ഉള്ള മനസ്സിന് ഉടമ ആണ് ജഗദീഷ് ചേട്ടന്‍ .. എല്ലാവര്‍ക്കും അതിനു ഉള്ള മനസ്സ് കാണുകയില്ല എന്നത് ആണ് സത്യം!

നടൻ ജഗദീഷിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ചലച്ചിത്ര നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമെല്ലാമായ ഷിബു ജി സുശീലന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്. ജഗദീഷ് മികച്ച നടനായി മാറിയതിനെ കുറിച്ചും ‘ഗജരാജമന്ത്രം’ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഡ്യൂപ്പായി ചില സീനുകളില്‍ അഭിനയിച്ചതിനെയും കുറിച്ച്‌ ഷിബു ഓര്‍ക്കുന്നു. മികച്ച നടനായ അദ്ദേഹം നല്ല സംവിധായകനാകട്ടെ എന്ന ആശംസയും പോസ്റ്റിലുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

ഞാന്‍ ചേട്ടനെ പരിചയപ്പെടുന്നത് 1993-1994ല്‍ ആണ് .അതിനു ശേഷം കുറെ ചിത്രങ്ങള്‍ ഞാന്‍ ചേട്ടനോടൊപ്പം വര്‍ക്ക്‌ ചെയ്തു. മലയാളസിനിമയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ള നടന്‍ ജഗദീഷ് ചേട്ടന്‍ ആണ്. എംകോംമിനു റാങ്ക് വാങ്ങിയ ആള്‍. ബാങ്ക് ഉദ്യോഗസ്ഥന്‍ ആയി തുടങ്ങി പിന്നെ കോളേജില്‍ അധ്യാപകന്‍ അവിടെ നിന്ന് 1984ല്‍ മൈഡിയര്‍ കുട്ടിച്ചാത്തനിലൂടെ നടന്‍. അതിന്റെ ഇടയില്‍ അധിപന്‍ എന്ന സിനിമയുടെ തിരക്കഥകൃത്ത് അങ്ങനെ പല മേഖലയില്‍. അതിന്റെ ഇടയില്‍ 2016ല്‍ നിയമസഭയിലേക്ക് മത്സരിച്ചു ..

ഡയറക്ടര്‍ താഹ സാര്‍ സംവിധാനം ചെയ്ത #ഗജരാജമന്ത്രം എന്ന ചിത്രത്തില്‍ ,ഞാന്‍ വര്‍ക്ക്‌ ചെയ്‌യുന്ന സമയത്ത് ജഗദീഷ് ചേട്ടന്റെ ഡ്യൂപ് ആയി കുറെ സീനുകള്‍ ഞാന്‍ ചെയേണ്ടതായി വന്നു. കാരണം ആ സമയങ്ങളില്‍ ജഗദീഷ് ചേട്ടന്‍ വളരെ തിരക്കുള്ള നടന്‍ ആയിരുന്നു. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഒരുപോലെ കാണാന്‍ ഉള്ള മനസ്സിന് ഉടമ ആണ് ജഗദീഷ് ചേട്ടന്‍ .. എല്ലാവര്‍ക്കും അതിനു ഉള്ള മനസ്സ് കാണുകയില്ല എന്നത് ആണ് സത്യം. ഞാന്‍ ഇടക്ക് പല തവണ ചേട്ടന്റെ വീട്ടില്‍ പോയിട്ടുണ്ട് ..

നല്ല ഒരു കുടുംബനാഥന്‍, ചേട്ടന്റെ ഭാര്യ രമ ചേച്ചി.. ചേട്ടനെ പോലെ വളരെ തിരക്കുള്ള ഫോറന്‍സിക്ക് ഡിപ്പാര്‍ട്മെന്റില്‍ ജോലി ആയിരുന്നു. ചേട്ടനെ ഷൂട്ടിംഗ് കൊണ്ട് പോകാന്‍ നമ്മള്‍ സാധാരണ കാര്‍ ചെല്ലുമ്ബോള്‍ ചേച്ചിക്ക് പോകാന്‍ നീല ലൈറ്റ് വെച്ച കാറും പോലീസും വന്നിട്ടുണ്ടാകും ….. രണ്ടു പെണ്‍ കുട്ടികള്‍ ആണ് ജഗദീഷ് ചേട്ടന്. മൂത്തമകളുടെ കല്യാണത്തിന് എനിക്ക് പങ്കെടുക്കാന്‍ സാധിച്ചു മരുമകന്‍ IPS ഓഫീസര്‍ ആണ് ജഗദീഷ് ചേട്ടന്‍ ഒരു സിനിമ സംവിധായകന്‍ എന്ന നിലയില്‍ കൂടി വരണം… വരും എന്നാണ് എന്റെ വിശ്വാസം. പ്രിയപ്പെട്ട ജഗദീഷ് ചേട്ടന് എന്റെയും കുടുബത്തിന്റെയും #ജന്മദിനആശംസകള്‍ നേരുന്നു .

about jagadeesh

Continue Reading

More in Malayalam

Trending

Recent

To Top