
Malayalam
മേഘ്നയുമായി അവന് ഏറെ പ്രണയത്തിലായിരുന്നു; അച്ഛനാകാന്‍ പോകുന്നതിന്റെ ത്രില്ലിലായിരുന്നുവെന്ന് നിര്‍മ്മാതാവ്
മേഘ്നയുമായി അവന് ഏറെ പ്രണയത്തിലായിരുന്നു; അച്ഛനാകാന്‍ പോകുന്നതിന്റെ ത്രില്ലിലായിരുന്നുവെന്ന് നിര്‍മ്മാതാവ്

അന്തരിച്ച കന്നഡ നടന് ചിരഞ്ജീവി സര്‍ജയെ കുറിച്ച് നിര്‍മ്മാതാവ് യോഗീഷ് ദ്വാരകിഷ്. . അച്ഛനാകാന്‍ പോകുന്ന സന്തോഷത്തിലായിരുന്നു, മേഘ്നയുമായി ഏറെ പ്രണയത്തിലാണെന്നും ചിരഞ്ജീവി പറഞ്ഞതായാണ് നിര്‍മ്മാതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരിക്കുന്നത്.
നിര്‍മ്മാതാവിന്റെ വാക്കുകള്‍:
ഇതെനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. വര്‍ഷങ്ങളായുള്ള പരിചയമാണ്. വളരെ നല്ല മനുഷ്യനായിരുന്നു. ആട്ടഗാരയുടെ കഥ ഞാന്‍ പറഞ്ഞ സമയത്ത് അദ്ദേഹം വളരെ എക്സൈറ്റഡ് ആയിരുന്നു. താന്‍ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. അത് ഒരു കൊമേഴ്സ്യല്‍ ചിത്രമായിരുന്നില്ല. പരീക്ഷണ ചിത്രമായിരുന്നു. പക്ഷേ നല്ല കാമ്പുള്ള സിനിമകള്‍ ചെയ്യണമെന്ന് അദ്ദേഹം ആ?ഗ്രഹിച്ചു. ആ പാഷന് എന്നെ ആകര്‍ഷിച്ചു. പിന്നീട് ഒരുപാട് ചിത്രങ്ങള്‍ക്കായി ഞങ്ങള്‍ ഒന്നിച്ചു.
കുറച്ച് മാസങ്ങളായി അവന് വളരെ സന്തോഷത്തിലായിരുന്നു. ലോക്ക്ഡൗണ്‍ കാരണം കുടുംബത്തോടൊപ്പം കുറേ നാള് ചിലവഴിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു. മേഘ്നയുമായി അവന് ഏറെ പ്രണയത്തിലായി എന്ന് പറഞ്ഞിരുന്നു. അതിലെല്ലാം ഉപരി അച്ഛനാകാന്‍ പോകുന്നതിന്റെ ഏറ്റവും ഉന്നതമായ സന്തോഷത്തിലായിരുന്നു. മേഘ്നക്കൊപ്പമാണ് എന്റെ പ്രാര്‍ഥനകള്‍. അവരെന്റെ കുടുംബത്തെ പോലെയാണ്.
വര്‍ഷങ്ങളായി ഞാന്‍ സിനിമാ മേഘലയിലുണ്ട്. വിജയങ്ങളും പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. ഭൗതികമായ സാധനങ്ങള്‍ നമുക്ക് നഷ്ടപ്പെടുത്താം. പക്ഷേ ചിരുവിനെ പോലൊരു സുഹൃത്തിനെ എനിക്കിനി എങ്ങനെ ലഭിക്കും. അവന് ആയിരത്തില്‍ ഒരുവനായിരുന്നു. അനുകമ്പയുള്ള, സ്നേഹമുള്ള അമൂല്യമായ വ്യക്തിത്വം. ഈ നഷ്ടം എന്നെ തകര്‍ത്തു കളഞ്ഞു
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...