
Malayalam
ലാലേട്ടന് കഴിക്കുന്ന പാത്രത്തില്‍ നിന്നും താനും ആഹാരം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ പേടി തോന്നി!
ലാലേട്ടന് കഴിക്കുന്ന പാത്രത്തില്‍ നിന്നും താനും ആഹാരം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ പേടി തോന്നി!

മലയാളം സിനിമയിലും ടെലിവിഷന്‍ പരമ്ബരകളിലും ശ്രദ്ധേയ അഭിനയം കാഴ്ചവച്ച നടിയാണ് ബീന ആന്റണി. ഇപ്പോള്‍ താരം മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാലിനെ പറ്റി പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുന്നത്. യോദ്ധ എന്ന സിനിമയില്‍ മോഹന്‍ലാലിനോട് ഒപ്പം അഭിനയിച്ചപ്പോള്‍ മനസിലാക്കിയ സഹോദര സ്നേഹത്തെപ്പറ്റി ബീന വാചാലയാവുകയാണ്. യോദ്ധയില്‍ മോഹന്‍ലാലിന്റെ അനിയത്തിയായി വേഷം ഇട്ടപ്പോള്‍ ഏറെ ഭയ ഭക്തി ബഹുമാനത്തോടെയാണ് നിന്നതെന്നും.
എന്നാല്‍ കഥയില്‍ സഹോദരി സഹോദര ബന്ധം ദൃഢമാണെന്നും അത്കൊണ്ട് ലാലേട്ടനോട് കൂടുതല്‍ സ്നേഹത്തോടെ അഭിനയിക്കണമെന്ന് സംവിധാധായകന്‍ ആവശ്യപെട്ടു അത് കേട്ടപ്പോള്‍ ശരിക്കും ടെന്‍ഷനായെന്നും ലാലേട്ടന് കഴിക്കുന്ന പാത്രത്തില്‍ നിന്നും താനും ആഹാരം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ പേടി കൊണ്ട് ഒരു മടി തോന്നിയെന്നും എന്നാല്‍ ലാലേട്ടന് കൂടെ അഭിനയിക്കുന്നവരെയും കൂളാക്കി നിര്‍ത്തുന്നത് കൊണ്ട് ആ സീന്‍ ചെയ്യാന്‍ എളുപ്പമായെന്നും ലാലേട്ടന്റെ അനിയത്തിയായി യോദ്ധയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ജീവിതത്തില്‍ കിട്ടിയ മഹാ ഭാഗ്യമെണെന്നും ബീന ആന്റണി പറയുന്നു.
മലയാളത്തിലെ മിക്ക സൂപ്പര്‍സ്റ്റാറുകളുടെ സിനിമയിലും അഭിനയവും നൃത്തവും ഒരുപോലെ വഴങ്ങുന്ന താരം അഭിനയിച്ചിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെ അഭിനയമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബീന ആന്റണിയുടെ ഭര്‍ത്താവും നടനാണ്. സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള മനോജാണ് ബീനയുടെ ഭര്‍ത്താവ്. സിനിമയില്‍ വരുന്നതിന് മുന്‍പും ശേഷവും സീരിയലില്‍ ഏറെ സജീവമായി നില്‍ക്കുകയാണ് താരം.
about beena antony
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...