Malayalam
മഴയത്ത് മുണ്ടുടുത്ത് ചായയും പഴംപൊരിയും കഴിക്കണം, എത്ര മനോഹരമായ ആചാരങ്ങള്‍
മഴയത്ത് മുണ്ടുടുത്ത് ചായയും പഴംപൊരിയും കഴിക്കണം, എത്ര മനോഹരമായ ആചാരങ്ങള്‍
Published on
ലോക്ഡൗണ്‍ അവസാനിച്ച് അണ്‍ലോക്കിംഗ് ആരംഭിച്ചതോടെ മഴക്കാലത്തെ ആഗ്രഹങ്ങള്‍ പങ്കുവെച്ച് അമല പോൾ. മാസ്‌ക്-മുണ്ട് കോമ്പിനേഷനിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം അമല എത്തിയിരിക്കുന്നത്. ഇതിന് നല്‍കിയ ക്യാപ്ഷനാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
മഴയത്ത് നല്ല ചൂടു ചായയും പഴംപൊരിയും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണശീലങ്ങളില്‍ ഒന്നാണ്. തെന്നിന്ത്യന്‍ താരം അമല പോളിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മുണ്ടുടുത്ത് മാസ്ക് ധരിച്ചാണ് അമലയുടെ നില്‍പ്പ്. “മഴയത്ത് മുണ്ടുടുത്ത് ചായയും പഴംപൊരിയും കഴിക്കണം, എത്ര മനോഹരമായ ആചാരങ്ങള്‍,” എന്നാണ് താരം കുറിക്കുന്നത്.
അമലയ്ക്ക് ഒപ്പം ചിത്രത്തില്‍ രണ്ടുപേര്‍ കൂടിയുണ്ട്. എന്റെ പുഷ്പന്മാര്‍ എന്നാണ് അമല അവരെ പരിചയപ്പെടുത്തുന്നത്. ലോക്ക്ഡൗണിനിടെ മഴ ആസ്വദിക്കുന്ന ഒരു വീഡിയോയും അടുത്തിടെ അമല പങ്കുവച്ചിരുന്നു.
Continue Reading
You may also like...
Related Topics:Amala Paul